Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് ആശുപത്രിയില്‍ കോവിഡ് പരിശോധന പുനരാരംഭിക്കണം; ദലിത് കോണ്‍ഗ്രസ് സമരം നടത്തി
14/12/2021
വൈക്കം താലൂക്ക് ആശുപത്രിയില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ദലിത് കോണ്‍ഗ്രസ് ആശുപത്രി പടിക്കല്‍ നടത്തിയ ധര്‍ണ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റും കോവിഡ് പരിശോധനയും പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ദലിത് കോണ്‍ഗ്രസ് വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രി കവാടത്തിനു സമീപം പ്രതിഷേധ സമരം നടത്തി. ആര്‍.ടി.പി.സി.ആര്‍ ഉള്‍പ്പെടെയുള്ള കോവിഡ് പരിശോധനകള്‍ നിര്‍ത്തലാക്കിയത് ഒട്ടേറെ പാവപ്പെട്ട കുടുംബങ്ങളെയാണ് വിഷമത്തിലാക്കിയിരിക്കുന്നത്. സ്വകാര്യലാബുകളെ ആശ്രയിച്ചു നടത്തുന്ന പരിശോധനകള്‍ക്ക് വലിയ സാമ്പത്തികഭാരം താങ്ങാനാവാത്ത സ്ഥിതിയാണ്. മുതിര്‍ന്നവരും യുവജനങ്ങളും ദിവസേന ആശുപത്രിയില്‍ വന്ന് നിരാശരായി മടങ്ങുകയാണ്. ഈ സാഹചര്യത്തില്‍ അടിയന്തിര നടപടിയുണ്ടാകണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. ധര്‍ണാ സമരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. ഭാരതീയ ദലിത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജോണ്‍ തറപ്പേല്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ട്രഷറര്‍ ജയ്‌ജോണ്‍ പേരയില്‍, ഡി.സി.സി അംഗങ്ങളായ എം.കെ ഷിബു, കെ.കെ സചിവോത്തമന്‍, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ ഇടവട്ടം ജയകുമാര്‍, ജോര്‍ജ് വര്‍ഗീസ്, ഷാജി വല്ലൂത്തറ, വര്‍ഗീസ് പുത്തന്‍ചിറ, വിജയമ്മ ബാബു, സേതു മാധവന്‍, എം.കെ മഹേശന്‍, വെച്ചൂര്‍ അജിത്ത് കുമാര്‍, പി.കെ സുതന്‍, ദേവദാസ്, പി.ഡി ഉണ്ണി, വി.ടി സണ്ണി എന്നിവര്‍ പ്രസംഗിച്ചു.