Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം'
14/12/2021
തോട്ടകം സര്‍വീസ് സഹകരണ ബാങ്ക് വാര്‍ഷിക പൊതുയോഗം ബാങ്ക് പ്രസിഡന്റ് കെ രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: റിസര്‍വ് ബാങ്കിനെ ഉപയോഗിച്ച് കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിണമെന്ന് തോട്ടകം സര്‍വീസ് സഹകരണ ബാങ്ക് വാര്‍ഷിക പൊതുയോഗം പ്രമേയത്തിലുടെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബാങ്ക് പ്രസിഡന്റ് കെ രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ ബാങ്ക് അംഗങ്ങളുടെ മക്കള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. തുടര്‍ന്ന് സെക്രട്ടറി കെ.കെ ഷിജു പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്റ് കെ.എ കാസ്‌ട്രോ, ഭരണസമിതി അംഗങ്ങളായ എം.ഡി ബാബുരാജ്, എം.എസ് ശിവജി, പി.എസ് മുരളീധരന്‍, പി.ജെ സെബാസ്റ്റ്യന്‍, കെ.ജി പ്രദീപന്‍, സി സന്തോഷ്, പി.എ അനുരാജ്, എസ് ഭദ്രകുമാരി, അന്നക്കുട്ടി ജോണ്‍, ശോഭന പ്രസന്നന്‍, സുജാത മധു എന്നിവര്‍ പ്രസംഗിച്ചു.