Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം റോട്ടറി ക്ലബ്ബ് വല്ലകം സെന്റ് മേരീസ് സ്‌കൂളിന് 15 കമ്പ്യൂട്ടറുകള്‍ നല്‍കി
13/12/2021
വൈക്കം റോട്ടറി ക്ലബ്ബ് വല്ലകം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇ ലേണിങ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച സ്മാര്‍ട്ട് റൂം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇ ലേണിങ് പദ്ധതിയുടെ ഭാഗമായി വൈക്കം റോട്ടറി ക്ലബ്ബ് വല്ലകം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 15 കമ്പ്യൂട്ടറുകള്‍ നല്‍കി. പദ്ധതിയുടെ ഉദ്ഘാടനം സി.കെ ആശ എംഎല്‍എ നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ടോണി കോട്ടക്കല്‍ അധ്യഷത വഹിച്ച യോഗത്തില്‍ റോട്ടറി ക്ലബ്ബ് പ്രസിഡന്റ സണ്ണി കുര്യാക്കോസ് പദ്ധതി വിശദീകരണം നടത്തി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എന്‍ മനോജ്, പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് എം.കെ ജയ, വാര്‍ഡ് മെമ്പര്‍ മിനി മനക്കപ്പറമ്പില്‍, പിടിഎ പ്രസിഡന്റ് സന്തോഷ്, റോട്ടറി ക്ലബ്ബ് അംഗങ്ങളായ ഇ.കെ ലൂക്ക്, സാബു വര്‍ഗീസ്, ജോഷി ജോസഫ്, രാജു ഇളമ്പാശ്ശേരി, ഷിജോ മാത്യു എന്നിവര്‍ പങ്കെടുത്തു.