Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം എസ്.എന്‍.ഡി.പി യൂണിയനും ആശ്രമം സ്‌കൂളും ചേര്‍ന്ന് നാലു നിര്‍ധനര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നു
13/12/2021
വൈക്കം എസ്.എന്‍.ഡി.പി യൂണിയനും ആശ്രമം സ്‌കൂളും ചേര്‍ന്നു നിര്‍ധനര്‍ക്കു നല്‍കുന്ന നാലു വീടുകളില്‍ ആദ്യ വീടിന്റെ ശിലാസ്ഥാപനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശതാഭിഷേകത്തിന്റെ ഭാഗമായി വൈക്കം എസ്.എന്‍.ഡി.പി യൂണിയനും ആശ്രമം സ്‌ക്കൂളും ചേര്‍ന്ന് നാലു നിര്‍ധനര്‍ക്ക് വീട് നിര്‍മിച്ചു നല്‍കും. ഏഴര ലക്ഷം രൂപയാണ് ഒരു വീടിനു ചെലവ് വരുന്നത്. മൂന്നു മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് താക്കോല്‍ കൈമാറും. തലചായ്ക്കാന്‍ ഇടമില്ലാതെ വിഷമിക്കുന്ന കുടുംബങ്ങള്‍ക്കാണ് വാസയോഗ്യമായ വീട് നിര്‍മിച്ചു നല്‍കുന്നത്. ഗാലക്‌സി ബില്‍ഡേഴ്‌സ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മാണ ചുമതല. എസ്.എന്‍.ഡി.പി യോഗം 550-ാം നമ്പര്‍ തുരുത്തുമ്മ ശാഖാ പരിധിയിലാണ് ആദ്യ വീടുനല്‍കുന്നത്. ഇതിന്റെ ശിലാസ്ഥാപനം തിങ്കളാഴ്ച രാവിലെ വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, കൗണ്‍സിലര്‍മാരായ സെന്‍ സുഗുണന്‍, എം.പി ബിജു, ആശ്രമം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ ജ്യോതി, പ്രധാനാധ്യാപിക പി.ആര്‍ ബിജി, എല്‍.പി വിഭാഗം ഹെഡ് മാസ്റ്റര്‍ പി.ടി ജിനീഷ്, പ്രോഗ്രാം ഓഫീസര്‍മാരായ മഞ്ജു എസ് നായര്‍, ഇ.പി ബീന, എസ്.പി.സി സി.പി.ഒ ആര്‍ ജെഫിന്‍, അധ്യാപക പ്രതിനിധി സി.എസ് ജിജി, എസ് ജയന്‍, ശാഖാ പ്രസിഡന്റ് അനൂപ്, സെക്രട്ടറി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.