Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാര്‍ഥികള്‍ക്കായി കോവിഡാനന്തര മാനസികാരോഗ്യ സെമിനാര്‍ നടത്തി
12/12/2021
വൈക്കം ഹരിത റെസിഡന്റ്‌സ് അസോസിയേഷന്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മാനസികാരോഗ്യ സെമിനാര്‍ ജനമൈത്രി പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ജി കൃഷ്ണന്‍ പോറ്റി ഉദ്ഘാടനം ചെയ്യുന്നു. 
 
വൈക്കം: ഹരിത റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി കോവിഡാനന്തര കൗമാര മാനസിക ആരോഗ്യ സെമിനാര്‍ നടത്തി. കോവിഡ് മൂലം വീടുകളില്‍ ഒതുങ്ങി കൂടിയ വിദ്യാര്‍ഥികള്‍ക്ക് മാനസികമായ സന്തോഷം നല്‍കി പ്രത്യാശയുടെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാനുള്ള ബോധവൽകരണത്തിന്റെ ഭാഗമായാണ് 'വീണ്ടും വിടരാം' എന്ന പേരില്‍ സെമിനാർ സംഘടിപ്പിച്ചത്. പരിശീലകൻ ദിലീപ് കൈതയ്ക്കല്‍ ക്ലാസ് എടുത്തു. റോട്ടറി ഹാളില്‍ നടന്ന സെമിനാർ ജനമൈത്രി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ജി കൃഷ്ണന്‍ പോറ്റി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ചന്ദ്രബാബു എടാടന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം സന്തോഷ് കുമാര്‍, നഗരസഭ കൗണ്‍സിലര്‍ രാജശ്രീ വേണുഗോപാല്‍, ബാബു പത്മരാഗം, ഹരിത വൈസ് പ്രസിഡന്റ് ഗീത മധു, മുന്‍ പ്രസിഡന്റ് ടി.ജി ബാബു, കെ സുരേഷ് കുമാര്‍ ആലവേലി എന്നിവര്‍ പ്രസംഗിച്ചു.