ധ്രുവപുരം ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണം തുടങ്ങി
10/12/2021
തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ദീപപ്രകാശനം വൈക്കം എസ്.എന്‍.ഡി.പി യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.
വൈക്കം: എസ്.എന്‍.ഡി.പി യോഗം 127-ാം നമ്പര്‍ ശാഖയുടെ കീഴിലുള്ള തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ദീപപ്രകാശനം യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. ശില്പസൗന്ദര്യത്തോടെ രണ്ടരക്കോടി രൂപ ചെലവിലാണ് ക്ഷേത്രവും മറ്റു ഭാഗങ്ങളും നിര്‍മിക്കുന്നത്. പ്രാരംഭചടങ്ങുകള്ക്ക് തന്ത്രി ഉപേന്ദ്രന്, മേല്‍ശാന്തി സിബിന്ശാന്തി എന്നിവര്‍ മുഖ്യകാര്‍മിത്വം വഹിച്ചു. ശാഖാ പ്രസിഡന്റ് ആനന്ദരാജന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജി രാമചന്ദ്രന്, യൂണിയന് കൗണ്‍സിലര്‍ സെന്‍ സുഗുണന്, വൈസ് പ്രസിഡന്റ് വി.എന്‍ റെജി, വനിതാസംഘം പ്രസിഡന്റ് സിനി രവി, സെക്രട്ടറി ദിവ്യ ബിജു എന്നിവര്‍ പങ്കെടുത്തു.