Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'ദുര്‍ബല മത്സ്യതൊഴിലാളി സംഘങ്ങളെ ശക്തിപ്പെടുത്തും'
10/12/2021
മത്സ്യഫെഡിന്റെ നേതൃത്വത്തില്‍ നടത്തിയ മത്സ്യ തൊഴിലാളി സഹകരണ സംഘങ്ങളുടെ ജില്ലാതല അവലോകന ശാക്തീകരണ യോഗം മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ദുര്‍ബലമായ മത്സ്യതൊഴിലാളി സഹകരണ സംഘങ്ങളെ വിവിധ പദ്ധതികളിലൂടെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമെന്ന് മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍. ജില്ലാ മത്സ്യഫെഡിന്റെ നേതൃത്വത്തില്‍ നടത്തിയ മത്സ്യ തൊഴിലാളി സഹകരണ സംഘങ്ങളുടെ ജില്ലാതല അവലോകന ശാക്തീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാദേശികമായ പ്രൊജക്ടുകളിലൂടെ സംഘങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുടര്‍ന്ന് സഹകരണ സംഘങ്ങള്‍ക്കായി വിവിധ പ്രൊജക്ട് അവതരണവും ചര്‍ച്ചയും നടത്തി. മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.കെ രമേശന്‍ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് ജില്ലാ മാനേജര്‍ എന്‍ ഉഷാകുമാരി, പ്രൊജക്ട് ഓഫീസര്‍ ബി സ്മിത എന്നിവര്‍ പ്രസംഗിച്ചു.