Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നേരേകടവ് പാലം: ആരിഫ് എംപിയുടെ പ്രസ്താവന വാസ്തവവിരുദ്ധം - കോണ്‍ഗ്രസ്
09/12/2021
നിര്‍മാണം പാതിവഴിയില്‍ നിലച്ച മാക്കേകടവ്-നേരേകടവ് പാലം

വൈക്കം: തുറവൂര്‍-പമ്പ ഹൈവേയുടെ ഭാഗമായി നിര്‍മാണത്തിലിരിക്കുന്ന മാക്കേകടവ്-നേരേകടവ് പാലത്തിന്റെ നിര്‍മാണ ജോലികള്‍ പുനരാരംഭിക്കുന്നുവെന്ന എ.എം ആരിഫ് എംപിയുടെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്ന് കെ.പി.സി.സി അംഗം എന്‍.എം താഹ പറഞ്ഞു. 2016ല്‍ ആരംഭിച്ച പാലം നിര്‍മാണം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. കരാര്‍പ്രകാരം 2018ല്‍ പണി പൂര്‍ത്തിയാക്കേണ്ടതാണ്. 50 കോടി രൂപയ്ക്കടുത്ത് തുക ചെലവഴിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് സ്ഥലമെടുപ്പ് അടക്കമുള്ള വിഷയങ്ങളുടെയും മറ്റും പേരില്‍ പണി മുടങ്ങി. പൊന്നുംവിലക്ക് സ്ഥലമെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാത്തതുമൂലമാണ് കോടതി വ്യവഹാരങ്ങളിലേക്ക് നീങ്ങിയത്. സ്ഥലം അക്വയര്‍ ചെയ്തു നല്‍കാത്തതുമൂലമാണ് നിര്‍മാണം വൈകുന്നത്. എന്നാല്‍ സ്ഥലമുടമകളുടെ പെറ്റീഷന്‍ കോടതി തള്ളിക്കളഞ്ഞതായും കേസില്‍ കക്ഷി ചേര്‍ന്നതായുമുള്ള എ.എം ആരിഫ് എംപിയുടെ പ്രസ്താവന കളവും പൊതുജനങ്ങളെ കബളിപ്പിക്കുന്നതുമാണ്. പ്രസ്താവന പിന്‍വലിച്ച് എംപി ജനങ്ങളോട് മാപ്പ് പറയണമെന്ന് എന്‍.എം താഹ ആവശ്യപ്പെട്ടു. നേരേകടവ് പാലം നിര്‍മാണം സംബന്ധിച്ച വിശദാംശങ്ങള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പഠിച്ച് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്ന് വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ ഡി.സി.സി ട്രഷറര്‍ ജയ്‌ജോണ്‍ പേരയില്‍, ഉദയനാപുരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി ബിന്‍സ്, ഗ്രാമപഞ്ചായത്ത് അംഗം പി.ഡി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.