Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷക കൂട്ടായ്മയില്‍ നാറാണത്ത് പാടശേഖരത്തില്‍ ഇനി നെല്ല് വിളയും
09/12/2021
വൈക്കം നഗരസഭയുടെ എട്ടാം വാര്‍ഡില്‍പെട്ട നാറാണത്ത് പാടശേഖരത്തില്‍ കര്‍ഷക കൂട്ടായ്മയില്‍ നടപ്പാക്കുന്ന നെല്‍കൃഷിയുടെ വിത്തുപാകല്‍ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭ എട്ടാം വാര്‍ഡിലെ നാറാണത്ത് പാടശേഖരത്തില്‍ കൃഷി നടത്താന്‍ കര്‍ഷക കൂട്ടായ്മ. 50 കര്‍ഷകര്‍ ചേര്‍ന്നാണ് 34 ഏക്കര്‍ വരുന്ന പാടശേഖരത്തില്‍ കൃഷിയിറക്കുന്നത്. പാടശേഖരം കൃഷിയോഗ്യമാക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ നടത്തിയ അടിസ്ഥാനപ്രവര്‍ത്തനങ്ങള്‍ കൃഷിക്ക് അനുകൂല ഘടകമായി. വിത്ത്, വളം, കക്ക എന്നിവ കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കും. കൃഷിവകുപ്പും നഗരസഭയും കൃഷിയുടെ നടത്തിപ്പിന് ആവശ്യമായ സഹായങ്ങള്‍ നല്‍കും. രണ്ടു വര്‍ഷമായി മുടങ്ങിക്കിടന്ന പാടശേഖരം നാലുലക്ഷം രൂപ ചെലവഴിച്ചാണ് കൃഷിയോഗ്യമാക്കിയത്. 120 ദിവസം കൊണ്ട് വിളവെടുക്കാവുന്ന ഉമ ഇനം വിത്താണ് പാകിയിരിക്കുന്നത്. പുഞ്ചകൃഷിക്കുള്ള വിത്തുപാകല്‍ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു സജീവന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലേഖാ ശ്രീകുമാര്‍, ബി ചന്ദ്രശേഖരന്‍, കൗണ്‍സിലര്‍മാരായ എസ് ഇന്ദിരാദേവി, ആര്‍ സന്തോഷ്, അശോകന്‍ വെള്ളവേലി, കവിത രാജേഷ്, എം.കെ മഹേഷ്, പാടശേഖര നെല്ലുല്‍പാദക സമിതി സെക്രട്ടറി രാമചന്ദ്രന്‍, പാടശേഖരസമിതി പ്രസിഡന്റ് ജോസഫ് മറ്റപ്പള്ളില്‍, കൃഷി ഓഫീസര്‍ ഷീലാറാണി, അസി. കൃഷി ഓഫീസര്‍ മെയ്‌സണ്‍ മുരളി എന്നിവര്‍ പങ്കെടുത്തു.