Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം: പെന്‍ഷനേഴ്‌സ് അസോസിയേഷന്‍
08/12/2021
കെ.എസ്.എസ്.പി.എ വൈക്കം നിയോജകമണ്ഡലം സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.ഡി പ്രകാശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ വിഷമിക്കുന്ന പെന്‍ഷന്‍കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നിയോജകമണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. അവകാശങ്ങള്‍ നേടിയെടുക്കാന്‍ പെന്‍ഷന്‍കാരുടെ കൂട്ടായ്മ അനിവാര്യമാണെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. വ്യാപാരഭവനില്‍ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.ഡി പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ വിജയന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.ഐ പ്രദീപ്കുമാര്‍, കെ.പി.സി.സി എക്‌സി. അംഗം മോഹന്‍ ഡി ബാബു, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബി രവീന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ഡി ഉണ്ണി, പി.എസ് ശ്രീനിവാസന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ഇടവട്ടം ജയകുമാര്‍, ഇ.എന്‍ ഹര്‍ഷകുമാര്‍, ജില്ലാ സെക്രട്ടറി പി.കെ മണിലാല്‍, ഗിരിജാ ജോജി, പി.വി സുരേന്ദ്രന്‍, ടി.വി രാജീവന്‍, മാത്യൂസ് കുര്യാക്കോസ്, സി.ഡി ജോസ്, കെ.എല്‍ സരസ്വതിയമ്മ, എന്‍.എ ലീല, കാളികാവ് ശശികുമാര്‍, കെ.എന്‍ രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന പെന്‍ഷന്‍കാരെ പൊന്നാടയണിയിച്ച് ആദരിച്ചു.