Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയോലപ്പറമ്പ് ഫാര്‍മേഴ്‌സ് ബാങ്കിന്റെ ശതാബ്ദി ആഘോഷിച്ചു
07/12/2021
തലയോലപറമ്പ് ഫാര്‍മേഴ്‌സ് ബാങ്കിന്റെ നൂറാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ സമ്മേളനം ബാങ്ക് പ്രസിഡന്റ് എം.ജെ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കിന്റെ നൂറാമത് ജന്മവാര്‍ഷികം ആഘോഷിച്ചു. ബാങ്ക് പ്രസിഡന്റ് എം.ജെ ജോര്‍ജ് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. 1921 ഡിസംബര്‍ ഏഴിന് പ്രവര്‍ത്തനം ആരംഭിച്ച ബാങ്ക് 1983ല്‍ ഫാര്‍മേഴ്‌സ് ബാങ്ക് ആയി സഹകരണ വകുപ്പ് ഉയര്‍ത്തി. അന്ന് സര്‍ക്കാര്‍ നിയമിച്ച ഭരണസമിതി അംഗങ്ങളായ പി.കെ ശശിധരന്‍ പണിക്കശ്ശേരിചിറ, അഡ്വ. സി.പി.ജി.കെ നായര്‍, പി.കെ ശശിധരന്‍ പൂതാക്കുഴി, എം.ഒ ജോര്‍ജ് മുണ്ടിയില്‍, മുന്‍എം.ഡി ബേബി മരങ്ങോലി, ബാങ്ക് ചീഫ് പ്രോമോട്ടിങ് അംഗമായിരുന്ന ഭാര്‍ഗവിയമ്മ കാക്കോട്ടിത്തറ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ബാങ്ക് ഭരണ സമിതി അംഗങ്ങളായ ജോസ് വി ജേക്കബ്, സെലീനാമ്മ ജോര്‍ജ്, പി.വി കുര്യന്‍, വിജയമ്മ ബാബു, അഡ്വ. ശ്രീകാന്ത് സോമന്‍, കെ അജിത്ത്, ജോണ്‍സന്‍ ആന്റണി, കെ.എസ് ചന്ദ്രിക, കെ സുരേഷ് കുമാര്‍, ബാങ്ക് മാനേജിങ് ഡയറക്ടര്‍ ഐ മിനിമോള്‍ എന്നിവര്‍ പങ്കെടുത്തു.