Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സിപിഎം കൗണ്‍സിലര്‍മാര്‍ നഗരസഭാ കവാടത്തില്‍ സമരം നടത്തി
07/12/2021
വൈക്കം നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ സിപിഎം കൗണ്‍സിലര്‍മാര്‍ നടത്തിയ പ്രതിഷേധ സമരം സിപിഎം ഏരിയാ കമ്മിറ്റി അംഗം സി.പി ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ സിപിഎം കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നഗരസഭാ കവാടത്തില്‍ കുത്തിയിരുപ്പ് സമരം നടത്തി. ഏഴു മാസമായി പ്രവര്‍ത്തനം നിലച്ചുകിടക്കുന്ന ശ്മശാനം പ്രവര്‍ത്തനയോഗ്യമാക്കുക, കോവിലകത്തുംകടവ് മാര്‍ക്കറ്റിലെ ഐസ് പ്ലാന്റ് വിഭാഗത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുക, ഫ്‌ളാാറ്റ് നിര്‍മാണം അട്ടിമറിച്ചവരെ തിരിച്ചറിയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. സിപിഎം ഏരിയാ കമ്മിറ്റി അംഗം സി.പി ജയരാജ് സമരം ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മറ്റി അംഗം എം സുജിന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ എസ് ഹരിദാസന്‍നായര്‍, എസ് ഇന്ദിരാദേവി, സുശീല എം നായര്‍, കവിത രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.