Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സിപിഐ ഭരണഘടനാ സംരക്ഷണസദസ് സംഘടിപ്പിച്ചു
06/12/2021
ഡോ. ബി.ആര്‍ അംബേദ്കര്‍ ദിനത്തില്‍ സിപിഐ വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കച്ചേരിക്കവലയില്‍ നടത്തിയ ഭരണഘടനാ സംരക്ഷണസദസ് സിപിഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. വി.കെ സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കറുടെ ചരമവാര്‍ഷിക ദിനത്തില്‍ സിപിഐ വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭരണഘടനാ സംരക്ഷണസദസ് സംഘടിപ്പിച്ചു. കച്ചേരിക്കവലയില്‍ നടത്തിയ സദസ് സിപിഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. വി.കെ സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം അസി. സെക്രട്ടറി കെ അജിത്ത് എക്‌സ്. എംഎല്‍എ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍, ജില്ലാ എക്‌സി. അംഗം പി സുഗതന്‍, മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ ഇ.എന്‍ ദാസപ്പന്‍, പി പ്രദീപ്, എ.സി ജോസഫ്, എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജു എന്നിവര്‍ പ്രസംഗിച്ചു.