Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിഡ് സന്നദ്ധ പ്രവർത്തകരെ ആദരിച്ചു
06/12/2021
വൈക്കം നഗരസഭ 26- ാം വാർഡിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകാപരമായി പ്രവർത്തിച്ചവരെ വാർഡ് കൗൺസിലർ അശോകൻ വെള്ള വേലി ഉപഹാരം നൽകി ആദരിച്ചപ്പോൾ.
വൈക്കം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ  മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച വൈക്കം നഗരസഭ 26- ാം വാർഡിലെ സന്നദ്ധ പ്രവർത്തകരെ ഉപഹാരം നൽകി ആദരിച്ചു. 26- ാം വാർഡിലെ ആശ പ്രവർത്തക  റസിയ, കോവിഡ് ബാധിതരെ രാപകൽ ഭേദമന്യേ ഓട്ടോയിൽ ചികിൽസാ കേന്ദ്രത്തിലെത്തിച്ച റജീർ, കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുന്നതിന്  എഐവൈഎഫ് സന്നദ്ധ പ്രവർത്തകർക്കൊപ്പം പ്രവർത്തിച്ച സുമേഷ് എന്നിവരെയാണ് വാർഡ് കൗൺസിലർ അശോകൻ വെള്ള വേലിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചത്. കെ രമേശന്റെ അധ്യക്ഷതയിൽ നടന്ന അനുമോദന യോഗം നഗരസഭ മുൻ ചെയർമാൻ എൻ അനിൽ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലേഖ ശ്രീകുമാർ, കൗൺസിലർമാരായ ആർ സന്തോഷ്, അശോകൻ വെള്ളവേലി, എബ്രഹാം പഴയകടവൻ,  മുൻ ചെയർമാൻ ബിജു കണ്ണേഴൻ  വി മോഹനൻ, ചന്ദ്രബാബു എടാടൻ, എ മനാഫ്, ചന്ദ്രബാബു എഴുകണ്ടയിൽ എന്നിവർ പ്രസംഗിച്ചു.