Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ബീച്ചിലെ ശിൽപങ്ങൾ സംരക്ഷിക്കണം: യുവകലാസാഹിതി
05/12/2021
വൈക്കം: വൈക്കം ബീച്ചിലെ കായലോര വിശ്രമ കേന്ദ്രത്തിൽ സ്ഥാപിച്ചിരിക്കുന്ന ശിൽപങ്ങൾ സംരക്ഷിക്കാൻ നഗരസഭ വേണ്ട നടപടി കൈക്കൊള്ളണമെന്ന് യുവകലാസാഹിതി വൈക്കം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ശിൽപങ്ങൾ പലതിലും കേടുപാടുകൾ വന്നിരിക്കുകയാണ്. ആയിരക്കണക്കിന് സന്ദര്‍ശകർ വന്നുപോകുന്ന വിശ്രമകേന്ദ്രമായ ബീച്ചിലെ ശിൽപങ്ങളുടെ സൗന്ദര്യം നശിച്ചുപോകുന്നത് അത് സ്ഥാപിച്ചതിന്റെ ഉദ്ദേശശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നതിന് ഇടയാക്കും. ഈ സാഹചര്യത്തിൽ, മറ്റു ദേശങ്ങളിൽ വൈക്കത്തിന്റെ ഖ്യാതിക്ക് കോട്ടം തട്ടുംവിധം നാശത്തിന്റെ വക്കിലായ ശിൽപങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിന് നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് അരവിന്ദൻ കെ.എസ് മംഗലം അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, യുവകലാസാഹിതി മണ്ഡലം സെക്രട്ടറി പി.എസ് മുരളീധരൻ, സാംജി ടി.വി പുരം, എൻ അനിൽ ബിശ്വാസ്, സി.കെ പ്രശോഭനൻ, ആർ സുരേഷ്, സലിം മുല്ലശ്ശേരി, കെ.വി സുമ, ടി.കെ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.