Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഐ.സി ഏജന്റുമാര്‍ ബ്രാഞ്ച് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി
04/12/2021
എല്‍.ഐ.സി മാനേജ്‌മെന്റിന്റെ ഏജന്റ്‌സ് വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് വൈക്കം ബ്രാഞ്ച് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഫെഡറേഷന്‍ പ്രസിഡന്റ് എന്‍.ഒ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കോവിഡ് പ്രതിസന്ധിയില്‍ പോളിസി ഉടമകളെയും ഏജന്റുമാരെയും ഒരുപോലെ ബാധിക്കുന്ന എല്‍.ഐ.സി മാനേജ്മെന്റിന്റെ കരിനിയമങ്ങള്‍ക്കെതിരെ എല്‍.ഐ.സി വൈക്കം ബ്രാഞ്ച് ഓഫീസിനു മുന്നില്‍ എല്‍.ഐ.സി ഏജന്റ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. 60 വയസ് കഴിഞ്ഞ മുഴുവന്‍ ഏജന്റുമാര്‍ക്കും 10,000 രൂപ പെന്‍ഷന്‍ അനുവദിക്കുക, പോളിസി സര്‍ട്ടിഫിക്കറ്റ് വിതരണവും, പ്രിന്റിങ്ങും, എല്‍.ഐ.സി തന്നെ തുടര്‍ നിര്‍വഹിക്കുക, മെഡിക്കല്‍ ക്ലെയിം കാര്‍ഡ് ബ്രാഞ്ചുകളില്‍ നിന്ന് നേരിട്ടു നല്‍കുക എന്നിവയായിരുന്നു മറ്റു ആവശ്യങ്ങള്‍. ഫെഡറേഷന്‍ പ്രസിഡന്റ് എന്‍.ഒ ജോര്‍ജ് ധര്‍ണ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പി.ജി ത്രിഗുണസെന്‍ അധ്യക്ഷത വഹിച്ചു. എന്‍.ജി ബാലചന്ദ്രന്‍, ആര്‍ വിജയകുമാര്‍, സാലമ്മ ജോളി, എല്‍ സുമ, വി.ടി ജയശ്രീ, കെ.ആര്‍ ശേഖരന്‍, ആര്‍ ഉണ്ണികൃഷ്ണന്‍, സി.എം ജോസ് എന്നിവര്‍ പ്രസംഗിച്ചു.