Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ജനസദസ് നടത്തി
03/12/2021
ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വൈക്കം കച്ചേരിക്കവലയില്‍ നടത്തിയ ജനസദസ് എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: തൃശൂരില്‍ ഡിസംബര്‍ 11നും 12നുമായി നടക്കുന്ന ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി ഫെഡറേഷന്‍ വൈക്കം ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കച്ചേരിക്കവലയില്‍ ജനസദസ് നടത്തി. എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ.സി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി.എസ് രവീന്ദ്രനാഥ്, ടൗണ്‍ കമ്മിറ്റി സെക്രട്ടറി എസ് പ്രമോദ്, ആര്‍ ബിജു, കെ.വി സുമ എന്നിവര്‍ പ്രസംഗിച്ചു.