Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോക ഭിന്നശേഷി ദിനാചരണം: ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു
02/12/2021
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള ഫണ്ട് സമാഹരണത്തിനായി സമഗ്ര ശിക്ഷ  കേരള വൈക്കം ബിആര്‍സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് ശരത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സമഗ്രശിക്ഷ കേരള വൈക്കം ബിആര്‍സിയുടെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി വൈക്കം സബ് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അവര്‍ക്കുള്ള സമ്മാനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്നതിനുമാവശ്യമായ ഫണ്ട് സമാഹരണത്തിനാണ് ചലഞ്ച് സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് ശരത്ത് തലയോലപ്പറമ്പ് ഗവ. എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപിക എല്‍ ബിന്ദുവിന് ബിരിയാണി കൈമാറി ചലഞ്ചിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പ്രീത രാമചന്ദ്രന്‍, ബിആര്‍സി ട്രെയ്‌നര്‍മാരായ സി സൂര്യ, പി.എസ് സന്തോഷ്, ബിആര്‍സി ബ്ലോക്ക് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ സാറ ഗ്ലാഡിസ് എന്നിവര്‍ പ്രസംഗിച്ചു.