Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ കായല്‍ ജാഥയ്ക്ക് കോട്ടയം ജില്ലയില്‍ സ്വീകരണം നല്‍കി
02/12/2021
വേമ്പനാട്ട് കായല്‍ സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ (എഐടിയുസി) നേതൃത്വത്തിലുള്ള കായല്‍ ജാഥയുടെ കോട്ടയം ജില്ലയിലെ പര്യടനത്തിന്റെ സമാപന സമ്മേളനം മുറിഞ്ഞപുഴയില്‍ സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു.


വൈക്കം: വേമ്പനാട്ട് കായല്‍ സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കായല്‍ ജാഥയ്ക്ക് കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. കുമരകം ചന്തക്കവലയില്‍ നിന്നാരംഭിച്ച ജില്ലയിലെ പര്യടനം സിപിഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. കുമരകത്തുനിന്നും തലയാഴം എത്തിയ ജാഥയ്ക്ക് ലാന്‍ഡിങ് സെന്ററില്‍ നല്‍കിയ സ്വീകരണ യോഗം എഐടിയുസി ജില്ലാ സെക്രട്ടറി വി.കെ സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ടി.സി പുഷ്പരാജന്‍ അധ്യക്ഷത വഹിച്ചു. പി സുഗതന്‍, ലീനമ്മ ഉദയകുമാര്‍, എം.ഡി ബാബുരാജ്, പി.എസ് പുഷ്‌കരന്‍, ജെ.പി ഷാജി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നേരേകടവില്‍ എത്തിയ ജാഥയ്ക്ക് ഉജ്വല വരവേല്‍പ് ലഭിച്ചത്. ഫിഷ് ലാന്റിങ് സെന്ററില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനം എഐടിയുസി തലയോലപ്പറമ്പ് മണ്ഡലം പ്രസിഡന്റ് കെ.ഡി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ സാബു പി മണലൊടി അധ്യക്ഷത വഹിച്ചു. സിപിഐ തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി ജോണ്‍ വി ജോസഫ്, ജാഥ ക്യാപ്ടന്‍ ടി രഘുവരന്‍, വൈസ് ക്യാപ്ടന്‍ എം.കെ ഉത്തമന്‍, ഡയറക്ടര്‍ ഉബാബു, കെ വേണുഗോപാല്‍, പി.എസ് പുഷ്പമണി, കെ.എം മുരളീധരന്‍, ഗിരിജ പുഷ്‌കരന്‍, സി.എന്‍ പ്രദീപ്കുമാര്‍, എസ് കുമാര്‍, അനന്തനുണ്ണി, എം.കെ കുട്ടന്‍, പി പൊന്നപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ പര്യടനം മുറിഞ്ഞപുഴയില്‍ സമാപിച്ചു. സമാപന സമ്മേളനം ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. കെ.കെ സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സി.കെ ആശ എംഎല്‍എ, എം.കെ ശീമോന്‍, പി.കെ രവീന്ദ്രന്‍, കെ.ആര്‍ ഷിബു, പി.വി ഷണ്‍മുഖന്‍, കെ.എം അബ്ദുല്‍ സലാം എന്നിവര്‍ പങ്കെടുത്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാംഗങ്ങളായ എലിസബത്ത് അസീസ്, കുമ്പളം രാജപ്പന്‍, ടി.കെ ചക്രപാണി, വി.ഒ ജോണി, ഒ.കെ മോഹനന്‍, ടി.എന്‍ സോമന്‍, കെ.സി സതീശന്‍, കെ.എസ് രത്‌നാകരന്‍, പി.വി പ്രകാശന്‍, രാജേശ്വരി, സ്മിത പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.