Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയോലപ്പറമ്പ് തിരുപുരം ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി
02/12/2021
തലയോലപ്പറമ്പ് തിരുപുരം ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മനയത്താറ്റില്ലത്ത് ഹരികൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റുന്നു.

തലയോലപ്പറമ്പ്: തിരുപുരം ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രി മനയത്താറ്റില്ലത്ത് ഹരികൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ്. ക്ഷേത്രം മേല്‍ശാന്തി കെ.എ അനൂപ് സഹകാര്‍മികത്വം വഹിച്ചു. സബ് ഗ്രൂപ്പ് ഓഫീസര്‍ വിഷ്ണു കെ ബാബു കെടാവിളക്കില്‍ ദീപം തെളിയിച്ചു. രണ്ടാം ഉത്സവദിനമായ വ്യാഴാഴ്ച രാവിലെ ഒന്‍പതിന് നടന്ന ശ്രീബലിക്ക് മലയാലപ്പുഴ രാജന്‍ തിടമ്പേറ്റി. വെള്ളിയാഴ്ച രാവിലെ 11ന് ഉത്സവബലി, വൈകിട്ട് 5.30ന് കാഴ്ച ശ്രീബലി, 8.30ന് വിളക്ക് എഴുന്നള്ളിപ്പ്. ഡിസംബര്‍ നാലിന് രാവിലെ ഒന്‍പതിന് ശ്രീബലി, 11ന് കളഭാഭിഷേകം, 5.30ന് കാഴ്ച ശ്രീബലി. അഞ്ചിന് രാവിലെ ഒന്‍പതിന് ശ്രീബലി, വൈകിട്ട് 5.30ന് കാഴ്ച ശ്രീബലി. ആറിന് രാവിലെ 11ന് ഉത്സവബലി, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി. ഏഴിന് രാവിലെ ഒന്‍പതിന് വലിയ ശ്രീബലി, വൈകിട്ട് 5.30ന് കാഴ്ച ശ്രീബലി, 8.30ന് വലിയ വിളക്ക്. എട്ടിന് വൈകിട്ട് 4.30ന് കൊടിയിറക്ക്, രാത്രി എട്ടിന് ആറാട്ട്, ഒന്‍പതിന് ആറാട്ട് എതിരേല്‍പ്പ് എന്നിവ നടക്കും.