സണ്‍ഡേ സ്ക്കൂള് വാര്‍ഷികം പത്തിന് രാവിലെ 10.45ന്
06/04/2016
പൊതി സെന്റ് മൈക്കിള്‍സ് പള്ളിയിലെ സണ്‍ഡേ സ്ക്കൂള് വാര്‍ഷികം പത്തിന് രാവിലെ 10.45ന് രൂപതാ മതബോധന ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോട്ടയ്ക്കാട്ട് ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ഔസേഫ് പുത്തന്‍പറമ്പില്‍ അധ്യക്ഷത വഹിക്കും. സേവാഗ്രാം ഡയറക്ടര്‍ ഫാ. ജെയിംസ് പുതശ്ശേരി സമ്മാനദാനം നിര്‍വഹിക്കും. ജോണ്‍ തറപ്പേല്‍, ഗിരീഷ് മേച്ചേരില്‍, സിസ്റ്റര്‍ ദിവ്യ, എസ്.ഒ സന്തോഷ്, മീനു ജോസഫ് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും.