Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് പാലം യാഥാര്‍ത്ഥ്യത്തിലേക്ക്‌
01/12/2021
ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്ന് തുരുത്ത് കടത്തുകടവ്.
വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്തിലെ കാട്ടിക്കുന്ന് തുരുത്ത് നിവാസികളുടെ ചിരകാല സ്വപ്നം പൂവണിയുന്നു. 2019-20 സംസ്ഥാന ബജറ്റിൽ  ഉൾപ്പെടുത്തി പ്രഖ്യാപിച്ച കാട്ടിക്കുന്ന് തുരുത്ത് പാലത്തിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. കൊച്ചി ആസ്ഥാനമായുള്ള ഷൈമ ഡൈനാമിക്സ് എന്ന കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. സി.കെ ആശ എംഎൽഎയുടെ ആവശ്യപ്രകാരമാണ് ബജറ്റിൽ ഉൾപ്പെടുത്തി പാലം നിര്‍മാണത്തിന് 8.60 കോടി രൂപ അനുവദിച്ചത്. പാലം നിർമാണത്തിനാവശ്യമായ സ്ഥലം സർവേ നടത്തി തിട്ടപ്പെടുത്തിക്കഴിഞ്ഞു. നിർമാണം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പരിശോധനകൾ പൂർത്തിയായതായും മഴ മാറിയാലുടൻ നിർമാണം ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു. പാലം നിർമാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ പൂർണമായും വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്നും സി.കെ ആശ എംഎല്‍എ അറിയിച്ചു.