Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെട്രോള്‍ ഡീസല്‍ വില വര്‍ധനവിൽ പ്രതിഷേധിച്ച് ഐഎൻടിയുസി ധര്‍ണ
01/12/2021
പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഐഎൻടിയുസി നേതൃത്വത്തിൽ വൈക്കം വില്ലേജ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻ്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: പെട്രോളിന്റെയും ഡീസലിന്റെയും വര്‍ധിപ്പിച്ച നികുതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐഎൻടിയുസി വൈക്കം ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം വില്ലേജ് ഓഫീസിനു മുന്നിൽ ധര്‍ണ നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി സമരം ഉദ്ഘാടനം ചെയ്തു. 
ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സി. അംഗം പി.വി പ്രസാദ്, ജില്ലാ സെക്രട്ടറി ഇടവട്ടം ജയകുമാര്‍, പ്രീതാ രാജേഷ്, ബിജിമോള്‍, കെ.എം രാജപ്പന്‍, ജിജി പുന്നപ്പുഴി, വൈക്കം ജയന്‍, ജിക്കു കടവന്‍, എം.കെ മഹേശന്‍ എന്നിവര്‍ പ്രസംഗിച്ചു.