Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സപ്ലൈക്കോയിലെ ടാര്‍ജറ്റ് സംവിധാനം പിന്‍വലിക്കണം: എഐടിയുസി
30/11/2021
സപ്ലൈക്കോ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി) വൈക്കം താലൂക്ക് കണ്‍വന്‍ഷന്‍ എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എൻ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.  
 

വൈക്കം: സപ്ലൈക്കോയുടെ വിവിധ യൂണിറ്റുകള്‍ നടപ്പാക്കുന്ന ടാര്‍ജറ്റ് സംവിധാനം പിന്‍വലിക്കണമെന്നും തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ നൽകാന്‍ നടപടി വേണമെന്നും സപ്ലൈക്കോ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി) താലൂക്ക് കണ്‍വന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥൻ സ്മാരക ഹാളിൽ നടന്ന കൺവൻഷൻ എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.എസ് രത്‌നാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിന്റ് പി.കെ ശശി, സെക്രട്ടറി ബി രാമചന്ദ്രന്‍, ജോണ്‍ വി ജോസഫ്, എം.ഡി ബാബുരാജ്, എന്‍.എന്‍ മോഹനന്‍, കെ.ഡി വിശ്വനാഥന്‍, ഗിരീഷ്, പി.എസ് പുഷ്‌കരന്‍, എം.എസ് സുരേഷ്, കെ.വി വിശ്വനാഥന്‍, വി.കെ സുനിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.