Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമി ദര്‍ശനത്തിന് ആയിരങ്ങള്‍
27/11/2021
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ അഷ്ടമി ദര്‍ശനത്തിനായി നടതുറന്നപ്പോള്‍.

വൈക്കം: സര്‍വാഭരണ വിഭൂഷിതമായ വൈക്കത്തപ്പന്റെ മോഹനരൂപം ദര്‍ശിച്ച് സായൂജ്യം നേടാന്‍ എത്തിയത് ആയിരങ്ങള്‍. ശനിയാഴ്ച പുലര്‍ച്ചെ 3.30ന് തന്ത്രി കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരി, ടി.എസ് നാരായണന്‍ നമ്പൂതിരി, അനൂപ് നമ്പൂതിരി, ശ്രീധരന്‍ നമ്പൂതിരി, ജീവേശ് ദാമോദര്‍, ജിഷ്ണു എന്നിവരുടെ കാര്‍മികത്വത്തില്‍ നട തുറന്ന് ഉഷഃപൂജ, എതൃത്തപൂജ എന്നിവയ്ക്കുശേഷം അഷ്ടമി ദര്‍ശനത്തിനായി നടതുറന്നപ്പോള്‍ വേദമന്ത്രോച്ചാരണവും പഞ്ചാക്ഷരിമന്ത്രവും ഉയര്‍ന്നു. രാവിലെ 4.30ന് ആരംഭിച്ച ദര്‍ശനം ഉച്ചക്ക് 12 വരെ നീണ്ടു. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയായിരുന്നു ക്ഷേത്രത്തിലേക്ക് പ്രവേശനം. വൈക്കം മഹാദേവ ക്ഷേത്രത്തിലെ കിഴക്കു ഭാഗത്തുള്ള ആല്‍ത്തറയില്‍ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹര്‍ഷിയ്ക്ക് പരമേശ്വരന്‍ പാര്‍വതി സമേതനായി ദര്‍ശനം നല്‍കി അനുഗ്രഹിച്ച മുഹൂര്‍ത്തത്തിലാണ് അഷ്ടമി ദര്‍ശനം കൊണ്ടാടുന്നത്. ഞായറാഴ്ച വൈകിട്ട് അഞ്ചിനാണ് അഷ്ടമി ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ടെഴുന്നള്ളിപ്പ്. രാത്രി ഒന്‍പതിന് ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ കൂടിപ്പൂജ വിളക്കും ഉണ്ടാകും. നവംബര്‍ 29നാണ് മുക്കുടി നിവേദ്യം.