Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തപ്പന്റെ കിരാതരൂപം ഭക്തരെ ആനന്ദത്തിലാറാടിച്ചു
26/11/2021
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വൈക്കം കഥകളി ആസ്വാദക സംഘം അവതരിപ്പിച്ച കഥകളി.

വൈക്കം: കിരാതന്‍, കളിത്തട്ടില്‍ നിറഞ്ഞാടിയപ്പോള്‍ കാണാന്‍ എത്തിയ ഭക്തജനങ്ങള്‍ ആനന്ദ നിര്‍വൃതിയില്‍ ആറാടി. അര്‍ജുനന്റെ അഹങ്കാരം ശമിപ്പിച്ച് ദിവ്യമായ പാശുപതാസ്ത്രം നല്‍കി പരമേശ്വരന്‍ അനുഗ്രഹിക്കുന്ന കഥയാണ് കിരാതം. അഷ്ടമി ഉത്സവത്തിന്റെ പത്താം ദിവസം നടത്തിയ വൈക്കത്തെ കഥകളി ആസ്വാദക സംഘം അവതരിപ്പിച്ച കഥകളി ആസ്വദിക്കാന്‍ നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. പരമേശ്വരന്‍ രൂപം മാറി വരുന്ന പ്രധാന കഥാപാത്രമായ കാട്ടാള നായി പള്ളിപ്പുറം സുനിലും, കാട്ടാള സ്ത്രീയായി ആര്‍എല്‍വി അനുരാജും, അര്‍ജുനനായി മോഹന്‍ കുമാറും അരങ്ങിലെത്തി. ആര്‍എല്‍വി ശങ്കരന്‍കുട്ടി ശിവനായു,ം പള്ളിപ്പുറം ജയശങ്കര്‍ പാര്‍വതിയായും, മണികണ്ഠന്‍ മൂകാസുരനായും വേഷമിട്ടു. കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം രാജേഷ് ബാബു, വൈക്കം വിഷ്ണുദാസ് എന്നിവര്‍ സംഗീതവും, കലാമണ്ഡലം ശ്രീഹരി, കലാനിലയം അഖില്‍ എന്നിവര്‍ ചെണ്ടയും, കലാനിലയം രാജേഷ് മദ്ദളവും,  കലാമണ്ഡലം ഹരിശങ്കര്‍ ചുട്ടിയും, പള്ളിപ്പുറം ഉണ്ണിക്കൃഷ്ണന്‍, പള്ളിപ്പുറം സുകുമാരന്‍, ബിജോയ് എന്നിവര്‍ അണിയറയിലും പ്രവര്‍ത്തിച്ചു.