Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പത്താം ശ്രീബലി ദര്‍ശിക്കാന്‍ ആയിരങ്ങള്‍
25/11/2021
വൈക്കത്തഷ്ടമിയുടെ പത്താം ഉത്സവ നാളില്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്ന വലിയ ശ്രീബലി.

വൈക്കം: അഷ്ടമിയുടെ പത്താം ഉത്സവദിനത്തില്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്ന ശ്രീബലി ദര്‍ശിക്കാന്‍ ആയിരങ്ങള്‍. പ്രഭാത പൂജകള്‍ക്ക് ശേഷം വൈക്കത്തപ്പന്റെ തങ്കവിഗ്രഹം  പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരന്‍ മുല്ലക്കല്‍ ബാലകൃഷ്ണന്‍ തിടമ്പേറ്റി. ഗജവീരന്‍മാരായ ചിറക്കല്‍ കാളിദാസന്‍, തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന്‍ എന്നിവര്‍ അകമ്പടിയായി. അകമ്പടിയാനകള്‍ക്ക് സ്വര്‍ണ തലേക്കെട്ടും സ്വര്‍ണ കുടയുമാണ് ഉപയോഗിച്ചത്. തിരുപ്പറംകുണ്ഠം വേല്‍മുരുകന്‍, കാവാലം ശ്രീകുമാര്‍, ഓച്ചിറ ഭാസ്‌കരന്‍, ചെറായി മനോജ് എന്നിവര്‍ നാദസ്വരവും ക്ഷേത്ര കലാപീഠം പഞ്ചവാദ്യവും ഒരുക്കി. വൈകിട്ട് നടന്ന കാഴ്ച ശ്രീബലിക്കും രാത്രി നടന്ന വിളക്കെഴുന്നള്ളിപ്പിനും തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന്‍ തിടമ്പേറ്റി.