Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: അവഗണിച്ച് അധികാരികള്‍; ആഘോഷമാക്കി ജനങ്ങള്‍
25/11/2021

വൈക്കം: വൈക്കത്തിന്റെ ജനകീയ ഉത്സവമായ അഷ്ടമി പോയവര്‍ഷത്തെ നഷ്ടം നികത്തി ആഘോഷിക്കുകയാണ് ജനങ്ങള്‍. ഒരു മാസക്കാലത്തോളം നീണ്ടുനില്‍ക്കുന്ന ചടങ്ങുകളും ഉത്സവ ദിനങ്ങളുമാണ് വൈക്കത്തെ ആഘോഷഭരിതമാക്കുന്നത്. ദൂരദേശങ്ങളില്‍നിന്നും പതിവായി അഷ്ടമി ദര്‍ശനത്തിനും ഉത്സവത്തിനുമായി എത്തുന്ന ധാരാളം ഭക്തജനങ്ങളുണ്ട്. അഷ്ടമിക്കുവേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ സാധാരണ നഗരസഭ അധികാരികളും മറ്റും മാസങ്ങള്‍ക്ക് മുന്‍പേ ആരംഭിക്കും. വലുതും ചെറുതുമായ റോഡരികുകള്‍ പുല്ലുചെത്തിയും ചവറുകള്‍ നീക്കം ചെയ്തും വൃത്തിയാക്കുക, ഓടകളും മറ്റും ശുചിയാക്കുക, തെരുവ് വിളക്കുകളുടെ അറ്റകുറ്റ പണികള്‍ നടത്തുക, പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ സജ്ജീകരിക്കുക തുടങ്ങിയവയൊന്നും ഇത്തവണ യഥാസമയം നടന്നില്ല. ജില്ലാ ഭരണകൂടവും ഇക്കാര്യത്തില്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയില്ല. സാധാരണ അഷ്ടമി തിരക്ക് നിയന്ത്രിക്കാന്‍ 600ലധികം പോലീസ് സേനാംഗങ്ങളെയും വിന്യസിക്കുന്നത്. വഴിയോര കച്ചവടവും അനുവദിക്കപ്പെട്ടില്ല. എന്നാല്‍ ഈ അവഗണനകളെയും കോവിഡ് ഭീതിയെയുമെല്ലാം അപ്രസക്തമാക്കി അഷ്ടമി ആഘോഷിക്കുകയാണ് വൈക്കത്തുകാര്‍. നഗരത്തില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ബലൂണ്‍ കച്ചവടക്കാരും കുങ്കുമം, പോപ്‌കോണ്‍, ചെടികള്‍, വിത്തുകള്‍, കുപ്പിവളകള്‍, കളിപ്പാട്ടങ്ങള്‍, മധുരപലഹാരങ്ങള്‍, പാത്രങ്ങള്‍ എന്നിവ വില്‍ക്കുന്ന ചെറുകച്ചവടക്കാരും ധാരാളം എത്തിയതോടെ ആഘോഷലഹരിയിലാവുകയാണ് വൃശ്ചിക രാവുകള്‍.