Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മനം നിറച്ച്‌ പെരുവനത്തിന്റെ പഞ്ചാരിമേളം
24/11/2021
വൈക്കത്തഷ്ടമിയുടെ ഒന്‍പതാം ദിവസം പെരുവനം കുട്ടന്‍ മാരാരും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം.

വൈക്കം: പെരുവനം പെരുമഴയായി പെയ്തിറങ്ങിയപ്പോള്‍ ആസ്വദിക്കാന്‍ എത്തിയത് ആയിരങ്ങള്‍. പതികാലത്തില്‍ വൈക്കത്തപ്പന്റെ തിരുനടയില്‍ തുടങ്ങിയ പഞ്ചാരിമേളം വടക്കേനടയില്‍ എത്തി അഞ്ചാം കാലത്തിലെത്തി ചെമ്പടയില്‍ സമാപിച്ചു. വൈക്കത്തഷ്ടമിയുടെ ഒന്‍പതാം നാളില്‍ കാഴ്ചശ്രീബലിക്ക് പെരുവനം കുട്ടന്‍ മാരാരുടെ പ്രമാണത്തില്‍ നൂറിലധികം കലാകാരന്മാര്‍ ഒരുക്കിയ പഞ്ചാരിമേളം വിസ്മയ കാഴ്ചയായി. എഴുന്നള്ളിപ്പിന് വൈക്കത്തപ്പന്റെ തങ്കത്തിടമ്പേറ്റിയത് ഗജവീരന്‍ ചിറക്കല്‍ കാളിദാസന്‍ ആയിരുന്നു. മുല്ലക്കല്‍ ബാലകൃഷ്ണനും കണ്ടിയൂര്‍ പ്രംശങ്കറും അകമ്പടിയായി. എഴുന്നള്ളിപ്പിന് സ്വര്‍ണ തലേക്കെട്ടും സ്വര്‍ണ കുടയുമാണ് ഉപയോഗിച്ചത്.