Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആചാരതനിമയോടെ ഗജപൂജ നടത്തി
24/11/2021
വൈക്കത്തഷ്ടമിയോടനുബന്ധിച്ച് മഹാദേവ ക്ഷേതത്തില്‍ നടന്ന ഗജപൂജ.

വൈക്കം: അഷ്ടമി ഉത്സവത്തിന്റെ ഒന്‍പതാം ദിവസമായ ബുധനാഴ്ച നടത്തിയ ഗജപൂജ കാണാന്‍ നിരവധി ഭക്തര്‍ ക്ഷേത്രത്തിലെത്തി. വ്യാഘ്രപാദത്തറക്ക് സമീപം കിഴക്കേ ആനപ്പന്തലില്‍ കരിമ്പടം വിരിച്ച് അതിന് മുകളില്‍ വെള്ള പട്ടുപിരിച്ച്  അതില്‍ മുല്ലക്കല്‍ ബാലകൃഷ്ണന്‍  എന്ന ഗജവീരനെ നിര്‍ത്തി പ്രത്യക്ഷ ഗണപതിയായി സങ്കല്‍പിച്ച് നടത്തിയ ഗജപൂജക്ക് തന്ത്രി കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. തെക്കേനട ആനസ്‌നേഹി സംഘത്തിന്റെ നേതൃത്വത്തില്‍ വ്യാഘ്രപാദത്തിക്ക് മുന്‍വശം നടത്തിയ ചടങ്ങുകള്‍ക്ക് മേല്‍ശാന്തി ആനൂപ് നമ്പൂതിരി, ഏറാഞ്ചേരി ദേവന്‍ നമ്പൂതിരി, തയ്യില്‍ വൈശാഖ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു.