Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി
24/11/2021
വൈക്കത്തഷ്ടമിയോടനുബന്ധിച്ചു നടന്ന വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പ്.

വൈക്കം: മഹാദേവ ക്ഷേത്രത്തിലെ വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി എട്ടാം ഉത്സവ ദിനത്തിലെ വിളക്കെഴുന്നള്ളിപ്പാണ് വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പ്. ഗജവീരന്‍  കണ്ടിയൂര്‍ പ്രേംശങ്കര്‍ തിടമ്പേറ്റി. ചെമ്പ് വരെ നീങ്ങിയ എഴുന്നള്ളിപ്പ് അവിടെ വച്ച് മൂന്നു പ്രാവശ്യം ശംഖ് കമഴ്ത്തി പിടിച്ചു വിളിച്ചശേഷം തിരിച്ചെഴുന്നള്ളി. ആചാരപ്രകാരം കൂട്ടുമ്മേല്‍ ക്ഷേത്രത്തിലും പടിഞ്ഞാറ്റുംചേരി കൊട്ടാരത്തിലും ചെമ്പിലും ഇറക്കി പൂജയും നിവേദ്യവും നടത്തി. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ നാലമ്പലത്തിന് തെക്കു ഭാഗത്തു കൂടി കൊള്ളുന്ന പനച്ചിക്കല്‍ ഭഗവതിയുമായുള്ള ബന്ധമാണ് തെക്കുംചേരിമേല്‍-വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പുകള്‍. വടക്കും ചേരിമേല്‍ എഴുന്നള്ളിപ്പ് ക്ഷേത്രം വിട്ടു പുറത്തു പോയതിനു ശേഷമാണ് വൈക്കം ക്ഷേത്രത്തിലെ നിര്‍മാല്യ ദര്‍ശനം നടന്നത്.