Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സത്യസായി സംഗീതോത്സവം സമാപിച്ചു
24/11/2021
വൈക്കം സത്യസായി സേവാ സമിതിയില്‍ സംഗീതോത്സവത്തിന്റെ ഭാഗമായി നടന്ന ത്യാഗരാജ പഞ്ചരത്‌ന കീര്‍ത്തനാലാപനം.

വൈക്കം: സത്യസായി ബാബയുടെ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വൈക്കം സത്യസായി സേവാ സമിതിയില്‍ നടന്നുവന്ന 31-ാമത് സത്യസായി സംഗീതോത്സവം സമാപിച്ചു. കഴിഞ്ഞ ആറു ദിവസങ്ങളായി നടന്നു വന്ന സംഗീതോത്സവത്തില്‍ നിരവധി കലാകാരന്‍മാര്‍ പങ്കെടുത്തു. സമാപന ദിവസം സംഗീത താള വാദ്യ കലാകാരന്മാര്‍ പങ്കെടുത്ത ത്യാഗരാജ പഞ്ചരത്‌ന കീര്‍ത്തനാലാപനം ആസ്വാദകരമായി. ചെങ്കോട്ട ഹരി ഹര സുബ്രഹ്മണ്യം, താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരി, വെച്ചൂര്‍ ശങ്കര്‍, പ്രൊഫ. പാറശാല രവി, നെടുമങ്ങാട് ശിവാനന്ദന്‍, ഡോ. എം.എന്‍ മൂര്‍ത്തി, ചേര്‍ത്തല സുനില്‍, മാതംഗി സത്യമൂര്‍ത്തി, ശര്‍മിള ശിവകുമാര്‍, ഡോ. പത്മ എസ് തമ്പുരാന്‍, ജയലക്ഷ്മി, രത്‌നശ്രീ അയ്യര്‍, വിവേക് ആര്‍ ഷേണായ്, എന്നിവര്‍ നേതൃത്വം നല്‍കി. വൈകിട്ട് വെച്ചൂര്‍ ശങ്കര്‍ നേതൃത്വം നല്‍കിയ പ്രത്യേക ജന്മദിന സംഗീത പരിപാടിയായ ഝൂല യോടെ ഈ വര്‍ഷത്തെ സംഗീതോത്സവത്തിന് സമാപനമായി.