Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് ഫാമിങ് സംഘത്തിന്റെ കാര്‍ഷിക ഉപകരണ പ്രദര്‍ശനവും വിപണനവും തുടങ്ങി
24/11/2021
വൈക്കം താലൂക്ക് ഫാമിങ് ആന്റ് മാര്‍ക്കറ്റിങ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ള അഗ്രോ ഫെസ്റ്റിന്റെ ഉദ്ഘാടനം സി.കെ ആശ എംഎല്‍എ നിര്‍വഹിക്കുന്നു.

വൈക്കം: വൈക്കം താലൂക്ക് ഫാമിങ് ആന്റ് മാര്‍ക്കറ്റിങ് സഹകരണസംഘത്തിന്റെ നേതൃത്വത്തില്‍ 'അഗ്രോഫെസ്റ്റ് - 2021 ആരംഭിച്ചു. ട്രില്ലര്‍, ബ്രഷ് കട്ടര്‍, ചെയിന്‍സോ, പമ്പു സെറ്റ്, പവര്‍ സ്‌പ്രേയര്‍ തുടങ്ങിയ ലോകോത്തര നിലവാരമുള്ള കാര്‍ഷിക ഉപകരണങ്ങളുടെയും, ഫലവൃക്ഷ തൈകള്‍, പച്ചക്കറി തൈകള്‍, ഔഷധ സസ്യങ്ങള്‍, ചെടിച്ചട്ടികള്‍, ഗാര്‍ഡന്‍ ടൂള്‍സ് എന്നിവയുടെയും പ്രദര്‍ശനമാണ് നവംബര്‍ 26 വരെ നടത്തുന്നത്. സി.കെ ആശ എംഎല്‍എ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. .സംഘം പ്രസിഡന്റ് പി സോമന്‍ പിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എസ് പുഷ്പമണി ആദ്യ വില്‍പന നിര്‍വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ കെ.പി സതീശന്‍, എം.കെ മഹേഷ്, സിന്ധു സജീവന്‍, കെ.പി അശോകന്‍, സഹകരണ അസി. രജിസ്ട്രാര്‍ എം.സി ജോസഫ്, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗം കെ പ്രിയമ്മ, എം.കെ രവീന്ദ്രന്‍, സംഘം വൈസ് പ്രസിഡന്റ് അഡ്വ. ചന്ദ്രബാബു എടാടന്‍, ഏരിയ മാനേജര്‍ ജിമ്മി ജോസഫ്, സംഘം ബോര്‍ഡ് മെമ്പര്‍ കെ രമേശന്‍, സംഘം സെക്രട്ടറി ടി.എം അര്‍ച്ചന എന്നിവര്‍ പ്രസംഗിച്ചു.