Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോട്ടച്ചിറ നിവാസികള്‍ക്ക് യാത്രാതടസം: കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും നടത്തി
24/11/2021
കോട്ടച്ചിറ റോഡിന്റെയും പാലങ്ങളുടെയും നിര്‍മാണം ആവശ്യപ്പെട്ട് ടി.വി പുരം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഡിസിസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം റാവുത്തര്‍ ഉദ്ഘാടനം ചെയ്യുന്നു.

 വൈക്കം: ടി വിപുരം പഞ്ചായത്ത് പത്താം വാര്‍ഡില്‍ കോട്ടച്ചിറ തീരദേശ മേഖലയില്‍പെട്ട ജെട്ടി സ്പില്‍വേ റോഡിലെ രണ്ടു പാലങ്ങളുടെയും അപ്രോച്ച് റോഡിന്റെയും നിര്‍മാണം ഉടനെ പൂര്‍ത്തിയാക്കി പ്രദേശവാസികളുടെ യാത്രാദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ടി.വി പുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. റോഡിന്റെയും പാലത്തിന്റെയും നിര്‍മാണം നിലച്ചതുമൂലം തീരപ്രദേശങ്ങളിലെ ഒട്ടേറെ കുടുംബങ്ങള്‍ക്ക് യാത്ര ദുരിതപൂര്‍ണമായി. റോഡിന്റെയും പാലത്തിന്റെയും നിര്‍മാണം ആവശ്യപ്പെട്ട് പഞ്ചായത്തിന് നിരവധി തവണ പരാതി കൊടുത്തിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോട്ടച്ചിറയില്‍ നിന്നും പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തിയത്. ഡിസിസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം റാവുത്തര്‍ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. എസ്. സാനു അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ബി അനില്‍കുമാര്‍. ബിജു കൂട്ടുങ്കല്‍, ടി അനില്‍ കുമാര്‍, വി.ടി സത്യജിത്ത്, വര്‍ഗീസ് പുത്തന്‍ചിറ, ശ്രീരാജ് ഇരുമ്പേപള്ളില്‍, സന്ധ്യ വിനോദ്, ശോഭന അംബുജാക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു.