Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളാ പ്രദേശ് പരിസ്ഥിതി സംരക്ഷണസമിതി
06/04/2016

പ്രകൃതിയുടെ സമ്പത്തായ മണ്ണ്, ജലം, വായു എന്നിവ സംരക്ഷിക്കപ്പെടേണ്ടത് ഭാവിതലമുറയ്ക്ക് ഒരു മുതല്‍ക്കൂട്ടാകുമെന്നും കാപട്യ രാഷ്ട്രീയത്തിനെതിരെ ജനം ജാതി-മത-വര്‍ഗ്ഗീയ വ്യത്യാസമില്ലാതെ ഒന്നിച്ചു നിന്ന് വികസന രാഷ്ട്രീയത്തെയും പരിസ്ഥിതിയെയും പ്രകൃതിയെയും സംരക്ഷിക്കണമെന്നും കേരളാ പ്രദേശ് പരിസ്ഥിതി സംരക്ഷണസമിതി മുളക്കുളം പഞ്ചായത്ത് പൊതുയോഗം ആവശ്യപ്പെട്ടു. സമ്മേളനം പരിസ്ഥിതി സംരക്ഷണ സമിതി വൈക്കം താലൂക്ക് പ്രസിഡന്റ് സലിന്‍ കൊല്ലംകുഴി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് ജോസ് കെ.സി അദ്ധ്യക്ഷനായിരുന്നു. എസ്.ജോണ്‍ ശാസ്താങ്കല്‍, പോള്‍ കൊല്ലപ്പള്ളി, റോയി പാറേക്കാട്ടില്‍, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, കെ.പി.വിനോദ്, കെ.കെ.രാജേന്ദ്രന്‍, രവീന്ദ്രന്‍.പി.ജി, ദാസ് തറയില്‍, ബാബു.എന്‍, കെ.കെ.മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. പരിസ്ഥിതി സമിതി പഞ്ചായത്ത് കമ്മററി ഭാരവാഹികളായി ജോസ് കെ.സി (പ്രസിഡന്റ്), ജയിംസ് കെ.കെ (വൈസ് പ്രസിഡന്റ്), സാബു.പി.കെ (ജനറല്‍ സെക്രട്ടറി), സാജു പി മാണി (ജോയിന്റ് സെക്രട്ടറി), കെ.കെ.മോഹനന്‍ (ട്രഷറര്‍) എന്നവരെ തിരഞ്ഞെടുത്തുകൊണ്ട് 11 അംഗ കമ്മററി രൂപീകരിച്ചു.