Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തപ്പന്റെ എഴുന്നള്ളിപ്പ്: കാലാക്കല്‍ വല്യച്ചന്റെ ഉടവാള്‍ ആചാരപൂര്‍വം ഏറ്റുവാങ്ങി
23/11/2021
വൈക്കത്തപ്പന്റെ ക്ഷേത്രം വിട്ടുള്ള എഴുന്നള്ളിപ്പുകള്‍ക്ക് അകമ്പടി സേവിക്കാനുള്ള ഉടവാള്‍ കാലാക്കല്‍ ക്ഷേത്രത്തില്‍ നിന്നും വൈക്കം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എം.ജി മധു  ഏറ്റുവാങ്ങുന്നു.

വൈക്കം: അഷ്ടമി ഉത്സവത്തിന്റെ വിശേഷാല്‍ ചടങ്ങുകള്‍ക്കുള്ള കാലാക്കല്‍ വല്യച്ചന്റെ ഉടവാള്‍ ചൊവ്വാഴ്ച രാവിലെ ആചാരപൂര്‍വം അധികാരികള്‍ ഏറ്റുവാങ്ങി. വൈക്കത്തപ്പന്റെ എഴുന്നള്ളിപ്പുകള്‍ക്ക് അകമ്പടി സേവിക്കാനുള്ള ഉടവാള്‍ കാലാക്കല്‍ ക്ഷേത്രത്തില്‍ നിന്നും ഏറ്റുവാങ്ങുന്ന ആചാരം പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണ്. കാലാക്കല്‍ ക്ഷേത്രത്തിലാണ് ഉടവാള്‍ കാലാകാലങ്ങളായി സൂക്ഷിക്കുന്നത്. ചൊവ്വാഴ്ച രാവിലെ കാലാക്കല്‍ വല്യച്ചന് പ്രത്യേക പൂജകള്‍ നടത്തിയശേഷം മേല്‍ശാന്തി മനീഷ് നാരായണനില്‍നിന്നും ഉടവാള്‍ വൈക്കം ക്ഷേത്ര അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എം.ജി മധു ഏറ്റുവാങ്ങി. ഇരുക്ഷേത്രങ്ങളിലെയും ഉപദേശകസമിതി അംഗങ്ങളും ദേവസ്വം അധികാരികളും ഭക്തജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു. കാലാക്കല്‍ ക്ഷേത്രത്തില്‍ നിന്നും ഉടവാള്‍ ഏറ്റുവാങ്ങി വാദ്യമേളങ്ങളുടെ അകമ്പടിയോടെ വൈക്കം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. വൈക്കത്തഷ്ടമിയുടെ മതില്‍ക്കകം വിട്ടുള്ള തെക്കുംചേരിമേല്‍ എഴുന്നള്ളിപ്പും വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പുകള്‍ക്ക് കാലാക്കല്‍ വല്യച്ചന്‍ ഉടവാളുമായി അകമ്പടി സേവിക്കുന്നു എന്നുള്ള വിശ്വാസത്തിലാണ് ഇന്നും ഈ ആചാരം തനിമ കെടാതെ കാത്തുസൂക്ഷിക്കുന്നത്. അഷ്ടമിയുടെ എട്ടാം ഉത്സവദിവസമായ ചൊവ്വാഴ്ച രാവിലെ 10ന് കാലാക്കല്‍ ക്ഷേത്രത്തിലെ പൂജാമണ്ഡപത്തില്‍വച്ച് മേല്‍ശാന്തി മനീഷ് നാരായണന്‍ ഉടവാള്‍ പൂജിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ചന്ദ്രന്‍ മൂശാറയില്‍, സെക്രട്ടറി മോഹനന്‍ പുതുശ്ശേരി, വൈസ് പ്രസിഡന്റ് സുധാകരന്‍ കാലാക്കല്‍, എം.എന്‍ ഗോപകുമാര്‍, കെ.കെ വിജയപ്പന്‍ തിരുവോണം, കെ.സി ബിജുകുമാര്‍, ശരത്, രാജേഷ് ആലക്കാട്ടുചിറ, വെളിച്ചപ്പാട് രാജേഷ് നടുച്ചിറ, കെ.വി പവിത്രന്‍, വൈക്കം ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് പി.പി സന്തോഷ് എന്നിവര്‍ പങ്കെടുത്തു. ഉടവാള്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വൈക്കം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു.