Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആചാരപെരുമയോടെ ഋഷഭ വാഹനം എഴുന്നള്ളിപ്പ്
23/11/2021
വൈക്കത്തഷ്ടമിയുടെ ഏഴാം ഉത്സവദിവസം രാത്രി മഹാദേവ ക്ഷേത്രത്തില്‍ നടന്ന ഋഷഭ വാഹനം എഴുന്നള്ളിപ്പ്.

വൈക്കം: ആചാരപെരുമയോടെ അഷ്ടമി ഉത്സത്തിന്റെ പ്രധാന ചടങ്ങായ ഋഷഭ വാഹനം എഴുന്നള്ളിപ്പ് നടന്നു. ഏഴാം ഉത്സവ ദിവസമായ തിങ്കളാഴ്ച രാത്രി നടന്ന എഴുന്നള്ളിപ്പ് ദര്‍ശിക്കാന്‍ നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രത്തിലെത്തിയത്.  വൈക്കത്തപ്പന്‍ ഋഷഭത്തിന്റെ പുറത്ത് എഴുന്നള്ളി ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നുവെന്നാണ് വിശ്വാസം. നാലടിയിലധികം ഉയരമുള്ള വെള്ളിയില്‍ നിര്‍മിച്ച കാളയുടെ പുറത്ത് വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ച് തിരുവാഭരണം, പട്ടുടയാടകള്‍, കട്ടിമാലകള്‍ എന്നിവ കൊണ്ടലങ്കരിച്ച് തണ്ടിലേറ്റി അവകാശികളായ കിഴക്കേടത്ത്, പടിഞ്ഞാറെടത്ത് ഇല്ലത്തെ മൂസതുമാരുടെ നേതൃത്വത്തില്‍ നാല്‍പതില്‍പരം മൂസതുമാര്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് അഞ്ചു പ്രദക്ഷിണം പൂര്‍ത്തിയാക്കി. നാദസ്വരം, പരുക്ഷ വാദ്യം, പഞ്ചാരിമേളം, ചെണ്ടമേളം, ഘട്ടിയം എന്നീ വാദ്യങ്ങള്‍ ഉപയോഗിച്ചാണ് എഴുന്നള്ളിപ്പ് നടത്തിയത്. സ്വര്‍ണക്കുടകളും മുത്തുക്കുടകളും അകമ്പടിയായി.