Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: ശ്രീബലി ദര്‍ശനത്തിന് ആയിരങ്ങള്‍
22/11/2021
വൈക്കത്തഷ്ടമിയുടെ എഴാം ഉത്സവദിനത്തില്‍ ശ്രീബലിക്കായി ഗജവീരന്‍ ചിറക്കല്‍ കാളിദാസന്‍ വൈക്കത്തപ്പന്റെ തിടമ്പേറ്റുന്നു

വൈക്കം: ഭക്തിയുടെ നിറവില്‍ വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഏഴാം ഉത്സവ ദിനത്തില്‍ ശ്രീബലി ദര്‍ശനം നടത്താന്‍ ആയിരങ്ങള്‍ വൈക്കം മഹാദേവ ക്ഷേത്രത്തിലെത്തി. പ്രഭാത പൂജകള്‍ക്ക് ശേഷം വൈക്കത്തന്റെ തങ്കത്തിടമ്പ്  പുറത്തേക്ക്  എഴുന്നള്ളിച്ചു. ഗജവീരന്‍ ചിറക്കല്‍ കാളിദാസന്‍ തിടമ്പേറ്റി. സര്‍വാഭരണ വിഭൂഷിതനായാണ് ഏഴാം ഉത്സവ നാളില്‍ വൈക്കത്തപ്പന്‍ കിഴക്കേ ആനക്കൊട്ടിലില്‍ എഴുന്നള്ളിയത്. സ്വര്‍ണക്കെട്ടും സ്വര്‍ണക്കുടയും അകമ്പടിയായി. കൊട്ടിപ്പാടി സേവയും വൈക്കം ഷാജി, വൈക്കം രാധ ക്യഷ്ണന്‍, വൈക്കം ജയന്‍ തുടങ്ങിയവരും കലാപീഠവും അവതരിപ്പിച്ച വാദ്യമേളവും എഴുന്നള്ളിപ്പിന് മോടിയേകി.അഷ്ടമിയുടെ പ്രധാന ചടങ്ങായ മൂന്നാമത്തെ ഉത്സവബലി എട്ടാം ഉത്സവ ദിനമായ ചൊവ്വാഴ്ച ഉച്ചക്ക് 12ന് നടക്കും. തന്ത്രിമാരായ കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.