Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മത്സ്യഫെഡ് അക്വേറിയം പ്രവർത്തനം ആരംഭിച്ചു
22/11/2021
മത്സ്യഫെഡിന്റെയും വൈക്കം  നഗരസഭയുടെയും സംയുക്ത സംരംഭമായ നവീകരിച്ച പബ്ലിക് അക്വേറിയം മത്സ്യഫെഡ് ഡയറക്ടർ ശ്രീവിദ്യ സുമോദ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: മത്സ്യഫെഡിന്റെയും വൈക്കം നഗരസഭയുടെയും സംയുക്ത സംരംഭമായ നവീകരിച്ച പബ്ലിക് അക്വേറിയത്തിന്റെ പ്രവർത്തനം തുടങ്ങി. ബോട്ട് ജെട്ടിക്ക് സമീപമുള്ള അക്വേറിയം മത്സ്യഫെഡ് ഡയറക്ടർ ശ്രീവിദ്യ സുമോദ് ഉദ്ഘാടനം ചെയ്തു.  നഗരസഭ ചെയർപേഴ്സൺ രേണുകാ രതീഷ് അധ്യക്ഷത വഹിച്ചു. അക്വേറിയത്തിൽ  ശുദ്ധജല അലങ്കാര മത്സ്യങ്ങളെയാണ്  പ്രദർശിപ്പിക്കുന്നത്.  മുതിർന്നവർക്ക് പത്ത്  രൂപയും കുട്ടികൾക്ക് അഞ്ച്  രൂപയുമാണ് പ്രവേശനഫീസ്. രാവിലെ പത്ത് മുതൽ വൈകിട്ട് ആറ് വരെയാണ് പ്രദർശനസമയം. ഞായറാഴ്ച ദിവസങ്ങളിൽ 11 മുതൽ ഏഴ് വരെയും അഷ്ടമി പ്രമാണിച്ച് നവംബര്‍ 28 വരെ രാവിലെ 10 മുതൽ വൈകിട്ട് എട്ട് വരെയുമാണ് പ്രദർശനം.
മത്സ്യഫെഡിന്റെ ഉൽപന്നങ്ങളായ ന്യൂട്രിഷിഷ് മത്സ്യവളം, കൊളസ്ട്രോളിനെ പ്രതിരോധിക്കുന്ന കൈറ്റോൺ ക്യാപ്സൂൾ, മത്സ്യ അച്ചാർ, കറി പൗഡറുകൾ, ചമ്മന്തിപ്പൊടി, മത്സ്യത്തീറ്റ എന്നിവയും മത്സ്യഫെഡിന്റെ പ്രത്യേക കൗണ്ടർ വഴി ലഭ്യമാണ്.  മത്സ്യഫെഡ് പബ്ലിക് അക്വേറിയത്തിൽ സജ്ജമാക്കിയിരിക്കുന്ന വാട്ടർ ക്വാളിറ്റി ടെസ്റ്റിങ് ലബോറട്ടറിയിൽ നിന്നും മത്സ്യകൃഷിക്ക് യോജ്യമായ ജലത്തിന്റെ പ്രാഥമിക ഗുണങ്ങൾ പരിശോധിച്ച് നൽകുകയും ചെയ്യുന്നതാണ്. നഗരസഭ വൈസ് ചെയർമാൻ പി.ടി  സുഭാഷ്, പ്രതിപക്ഷനേതാവ് കെ.പി  സതീശൻ, വാർഡ് കൗൺസിലർ പ്രീത രാജേഷ്, മത്സ്യഫെഡ് ജില്ലാ മാനേജർ ഉഷാകുമാരി, പ്രൊജക്ട് ഓഫീസർ ബി സ്മിത എന്നിവർ പ്രസംഗിച്ചു.