Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: ഉത്സവബലി ദര്‍ശനം ഭക്തിസാന്ദ്രമായി
21/11/2021
വൈക്കത്തഷ്ടമിയുടെ ഭാഗമായി ക്ഷേത്രത്തിൽ നടന്ന ഉത്സവബലി എഴുന്നള്ളിപ്പ്.

വൈക്കം: ആചാരപെരുമയോടെ നടന്ന വൈക്കം മഹാദേവ ക്ഷേത്രത്തിലെ  ഉത്സവബലി  ദര്‍ശനം  കണ്ട് സായൂജ്യം നേടാന്‍ നിരവധി ഭക്തജനങ്ങള്‍ ക്ഷേത്രത്തിലെത്തി. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. മേല്‍ശാന്തിമാരായ തരണി ശ്രീധരന്‍ നമ്പൂതിരി, ആദിത്യ ദാമോള്‍, കീഴ് ശാന്തിമാരായ ഏറാഞ്ചരി ദേവന്‍ നമ്പൂതിരി, കൊളായി അര്‍ജുന്‍ നാരായണന്‍ എന്നിവര്‍ സഹകാര്‍മികരായി, അകത്തെ ചടങ്ങുകള്‍ക്ക് ശേഷം ഗജവീരന്‍ മുല്ലക്കല്‍ ബാലകൃഷ്ണന്‍ വൈക്കത്തപ്പന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. വൈക്കം ജയന്‍, വെച്ചൂര്‍ രാജേഷ്, വൈക്കം രാധാകൃഷ്ണന്‍, വൈക്കം ഗോപകുമാര്‍, വെച്ചൂര്‍ വൈശാഖ് എന്നിവര്‍ മേളം ഒരുക്കി. രാവിലെ ശ്രീബലി കഴിഞ്ഞാല്‍ ശ്രീഭൂതബലിക്കു പകരമാണ് ഉത്സവബലി നടത്തും. അഷ്ടമിയുടെ എട്ട്, പതിനൊന്ന് ദിവസങ്ങളിലാണ് തുടര്‍ന്നുള്ള ഉത്സവബലികള്‍ നടത്തുക.