Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് പി കൃഷ്ണപിള്ള സ്മാരക ഗവ. കോളേജ് അനുവദിക്കണം: സിപിഎം തലയോലപ്പമ്പ് ഏരിയാ സമ്മേളനം
21/11/2021
സിപിഎം തലയോലപ്പമ്പ് ഏരിയാ സമ്മേളനം വരിക്കാംകുന്നില്‍ കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: വൈക്കത്ത് പി കൃഷ്ണപിള്ള സ്മാരക ഗവ. കോളേജ് അനുവദിക്കണമെന്ന് സിപിഎം തലയോലപ്പമ്പ് ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള വൈക്കം താലൂക്കില്‍ നിന്നും ഉന്നത പഠനത്തിനു വേണ്ടി ധാരാളം കുട്ടികള്‍ മറ്റു പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കുന്നുണ്ട്. സൗജന്യ വിദ്യാഭ്യാസം കിട്ടിയാല്‍ മാത്രമേ ഇവര്‍ക്ക് പഠനം മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കുകയുള്ളൂ. അതിന് ഗവണ്‍മെന്റ് കോളേജ് തന്നെയാണ് വേണ്ടത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ വൈക്കത്തുനിന്നും ഉത്തരേന്ത്യയില്‍ പോയി വിദ്യാഭ്യാസം നേടി നാട്ടിലെത്തി ആദ്യമായി കേരളത്തില്‍ ഹിന്ദി പ്രസഭ ആരംഭിക്കുകയും ചെയ്ത പി കൃഷ്ണപിള്ള യുടെ ജന്മനാടാണ് ഇവിടം. അതുകൊണ്ട് വൈക്കത്ത് പി കൃഷ്ണപിള്ളയുടെ അനശ്വര സ്മാരകമായി ഒരു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എത്രയും വേഗം എച്ച്.എന്‍.എല്‍ തുറന്നു പ്രവര്‍ത്തിക്കമെന്ന ആവശ്യവും സമ്മേളനത്തില്‍ ഉയര്‍ന്നു. വരിക്കാംകുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പാരീഷ് ഹാളിലെ ഇ.എം കുഞ്ഞുമുഹമ്മദ് നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പാര്‍ട്ടി അംഗം പി.ആര്‍ സുഗുണന്‍ പതാക ഉയര്‍ത്തി. ഏരിയാ കമ്മിറ്റി അംഗങ്ങളായ ഡോ. സി.എം കുസുമന്‍ അനുശോചന പ്രമേയവും എ.പി ജയന്‍ രക്തസാക്ഷി പ്രമേയവും, കെ.എസ് വേണുഗോപാല്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി കെ ശെല്‍വരാജ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എ വി റസല്‍, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ അഡ്വ. പി കെ ഹരികുമാര്‍, സി ജെ ജോസഫ്, അഡ്വ. കെ സുരേഷ് കുറുപ്പ്, ലാലിച്ചന്‍ ജോര്‍ജ്ജ്, ജില്ലാ കമ്മിറ്റി അംഗം എം.പി ജയപ്രകാശ്, സംഘാടക സമിതി ചെയര്‍മാന്‍ വി എന്‍ ബാബു, കണ്‍വീനര്‍ ഇ.ആര്‍ വിശ്വംഭരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഏരിയാ സെക്രട്ടറിയായി കെ ശെല്‍വരാജിനെ വീണ്ടും തെരഞ്ഞെടുത്തു.