Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തപ്പന് പ്രാര്‍ത്ഥനയോടെ ലക്ഷദീപം തെളിയിച്ചു
19/11/2021
വൈക്കത്തഷ്ടമിയുടെ മൂന്നാം ദിവസം വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ അഹസ്സ് ആഘോഷിച്ചതിന്റെ ഭാഗമായി വനിതായൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ ലക്ഷദീപം തെളിയിക്കലിന്റെ ദീപപ്രകാശനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: അഷ്ടമി ഉത്സവത്തിന്റെ മൂന്നാം ഉത്സവദിവസം വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ അഹസ്സ് ആഘോഷിച്ചതിന്റെ ഭാഗമായി വനിതായൂണിയന്റെ നേതൃത്വത്തില്‍ ലക്ഷദീപം തെളിച്ചു. ദീപാരാധനയ്ക്ക് വൈക്കത്തപ്പന് പ്രത്യേക പൂജകളും വഴിപാടുകളും നടത്തിയ ശേഷമാണ് ചുറ്റമ്പലച്ചുവരുകളില്‍ ലക്ഷദീപങ്ങള്‍ തെളിച്ചത്. ലക്ഷദീപത്തിന്റെ ദീപപ്രകാശനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. വനിതായൂണിയന്‍ പ്രസിഡന്റ് ഷീജാ സാബു, സെക്രട്ടറി ബീനാ അശോകന്‍, മണിമോഹന്‍, രമാ സജീവന്‍, കനകമ്മ പുരുഷന്‍, സുശീല സാനു, സിനി, സുനില, രത്നമ്മ, സുശീല മഹേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.