Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭക്തിയുടെ നിറവില്‍ തൃക്കാര്‍ത്തിക ദര്‍ശനം
19/11/2021
ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ കാര്‍ത്തിക ദര്‍ശനത്തിന് നട തുറന്നപ്പോള്‍.
 
വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ദര്‍ശനം തൊഴാന്‍ നൂറുകണക്കിന് ക്ഷേത്രത്തിലെത്തി. വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പ് ക്ഷേത്രം വിട്ടു പോയതിനു ശേഷം വെള്ളിയാഴ്ച രാവിലെ ആറിനാണ് തൃക്കാര്‍ത്തിക ദര്‍ശനത്തിനായി നട തുറന്നത്. താരാകസുര നിഗ്രഹം കഴിഞ്ഞ് ദേവസേനാപതിയായ ഉദയനാപുരത്തപ്പന് ദേവഗണങ്ങള്‍ നിറദീപം തെളിയിച്ച് വരവേറ്റ മൂഹൂര്‍ത്തമാണ് കാര്‍ത്തികയായി കൊണ്ടാടുന്നത്. ദര്‍ശനത്തിനുമുന്‍പായി നടന്ന വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പില്‍ ഉദയനാപുരത്തപ്പന്റെ തങ്കത്തിടമ്പ് ഗജവീരന്‍ കണ്ടിയൂര്‍ പ്രേംശങ്കര്‍ പുറത്തേക്ക് എഴുന്നള്ളിച്ചു. ചെമ്പ് വരെ പോയ എഴുന്നള്ളിപ്പ് അവിടെ വച്ച് മൂന്നു പ്രാവശ്യം ശംഖ് കമഴ്ത്തി പിടിച്ചു വിളിച്ച ശേഷം തിരിച്ചു എഴുന്നള്ളിയതോടെ വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പ്  സമാപിച്ചു.  ആചാരപ്രകാരം ഇത്തിപ്പുഴ പടിഞ്ഞാറ്റും കൊട്ടാരത്തിലും കൂട്ടുമ്മേല്‍ ഭഗവതി ക്ഷേത്രത്തിലും ചെമ്പ് കൊട്ടാരത്തിലും  ഇറക്കി പൂജയും നിവേദ്യവും നടത്തി.