Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ക്ഷേത്രാങ്കണത്തില്‍ നടത്തിയ കുറത്തിയാട്ടം നവ്യാനുഭവമായി
19/11/2021
ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തോടനുബന്ധിച്ചു നടത്തിയ കുറത്തിയാട്ടം.

ഉദയനാപുരം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രാങ്കണം കുറത്തിയാട്ടത്തിന് വേദിയായി. കാര്‍ത്തിക ഉത്സവത്തോടനുബന്ധിടച്ച് വൈക്കം വിപഞ്ചിക തിയറ്റഴ്‌സ് ആണ്  കുറത്തിയാട്ടം അവതരിപ്പിച്ചത്. പഴയ തലമുറക്ക് സുപരിചിതമായ കുറവന്‍, കുറത്തി പാട്ടുകള്‍ ഭക്തരെ പഴയ കാലത്തേക്ക് കൊണ്ടുപോയപ്പോള്‍ പുത്തന്‍ തലമുറക്ക് അത് നവ്യാനുഭവമായി. കോവിഡ് നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയ സാഹചര്യത്തിലാണ് കുറത്തിയാട്ടം അരങ്ങേറിയത്.