Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ക്ഷേത്രത്തിലേക്കുള്ള സംയുക്ത എന്‍.എസ്.എസ് കരയോഗത്തിന്റെ കുലവാഴപുറപ്പാട് ഭക്തിനിര്‍ഭരം
18/11/2021
ഉദയനാപുരം ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തിന്റെ ഭാഗമായി 958-ാം നമ്പര്‍ തെക്കേമുറി എന്‍.എസ്.എസ് കരയോഗത്തിന്റെ കുലവാഴപ്പുറപ്പാടും താലപ്പൊലിയും ക്ഷേത്രത്തിന് പ്രദക്ഷിണം വയ്ക്കുന്നു

വൈക്കം: ഉദയനാപുരം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവത്തോട് അനുബന്ധിച്ച് ഉദയനാപുരത്തെ നാലു കരയോഗങ്ങള്‍ നടത്തിയ കുലവാഴ പുറപ്പാട് ഭക്തിസാന്ദ്രമായി. കിഴക്കേമുറി കരയോഗത്തിന്റെ പുറപ്പാട് ഇരുമ്പുഴിക്കര കരയോഗ മന്ദിരത്തില്‍ നിന്നും, പടിഞ്ഞാറെമുറി കരയോഗത്തിന്റേത് ശ്രീനാരായണപുരം ക്ഷേത്രത്തില്‍ നിന്നും, തെക്കേമുറി കരയോഗത്തിന്റേത് തെക്കേനട ഗോശാല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നും, വടക്കേമുറി കരയോഗത്തിന്റേത് കരയോഗം വക പടിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആണ് ആരംഭിച്ചത്. കാര്‍ത്തിക ദിവസം വൈകിട്ട് നടക്കുന്ന വിളക്കിനെഴുന്നള്ളിപ്പിന് വരവേല്‍പ്പ് നല്‍കാനും ക്ഷേത്രഭാഗങ്ങള്‍ കെട്ടി അലങ്കരിക്കാനുളള വാഴക്കുലകളും നാളികേരക്കുലകളും കട്ടിമാലകളും ഭക്തിപൂര്‍വം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നതാണ് കുലവാഴപുറപ്പാട്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് പുറപ്പെട്ട കുലവാഴ പുറപ്പാട് ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച ശേഷം അലങ്കാര സാധനങ്ങള്‍ ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു. കരയോഗം ഭാരവാഹികളായ ജി.വി.കെ നായര്‍, വിക്രംകുമാര്‍ നായര്‍, രവികുമാര്‍, അയ്യേരി സോമന്‍, കെ ഷഡാനന്‍ നായര്‍, ഇടവട്ടം ജയകുമാര്‍, അനില്‍ ചന്ദ്രശേഖരന്‍, ദിനേശ് കുമാര്‍, യദു അയ്യേരി, ഗോപന്‍, പത്മകുമാരി, ഗിരിജ മണികണ്ഠന്‍, ശ്രീദേവി ജയകുമാര്‍, സുഭദ്രാമ്മ എന്നിവര്‍ നേതൃത്വം നല്‍കി.