Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: ഉത്സവബലിക്ക് ഒരുക്കങ്ങളായി; കൊട്ടിപ്പാടി സേവയോടെ ശ്രീബലി എഴുന്നള്ളിപ്പ്
18/11/2021
വൈക്കം മഹാദേവ ക്ഷേത്രത്തിലെ ശ്രീബലി എഴുന്നള്ളിപ്പിന് കൊട്ടിപ്പാടി സേവ നടത്തുന്നു.

വൈക്കം: വൈക്കത്തഷ്ടമിയുടെ പ്രധാന ചടങ്ങായ ഉത്സവബലി ശനിയാഴ്ച ആരംഭിക്കും. ഉത്സവത്തിന്റെ അഞ്ച്, ആറ്, എട്ട്, പതിനൊന്ന് ദിവസങ്ങളിലാണ് ഉത്സവബലി നടത്തുനത്. തന്ത്രിമുഖ്യന്‍മാരുടെ കാര്‍മികത്വത്തിലാണ് ചടങ്ങ്. രാവിലെ ശ്രീബലി കഴിഞ്ഞാല്‍ ശ്രീഭൂതബലിക്കു പകരമാണ് ഉത്സവബലി നടത്തുന്നത്. ശ്രീഭൂതബലിക്കും ഉത്സവബലിക്കും ആറാട്ടിനും മാത്രമാണ് മൂലബിംബം ശ്രീകോവിലില്‍ നിന്നും പുറത്തേക്ക് എഴുന്നള്ളിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
അഷ്ടമിയുടെ പ്രൗഢിയാര്‍ന്ന എഴുന്നള്ളിപ്പുകള്‍ക്ക് കൊട്ടിപ്പാടി സേവയോടെ വ്യാഴാഴ്ച തുടക്കമായി. അഷ്ടമിയുടെ മൂന്നാം ദിനം മുതലാണ് പ്രധാന എഴുന്നള്ളിപ്പുകള്‍ തുടങ്ങിയത്. ചട്ടം ഉപയോഗിച്ചുള്ള ശ്രീബലി എഴുന്നള്ളത്ത് കിഴക്കേ ആനപ്പന്തലില്‍ ആരംഭിക്കുന്നതും മൂന്നാം ദിനം മുതലായിരുന്നു. എഴുന്നള്ളിപ്പ് കിഴക്കേ ആനപ്പന്തലില്‍ എത്തിയതോടെ കൊട്ടിപ്പാടി സേവ തുടങ്ങി. വെച്ചൂര്‍ രാജേഷ്, കലാപീഠം ബാബു, വെച്ചൂര്‍ വൈശാഖ്, വൈക്കം ജയന്‍, വെച്ചൂര്‍ വൈശാഖ് എന്നിവരാണ് കൊട്ടിപ്പാടി സേവ അവതരിപ്പിച്ചത്. ഉഷപൂജ, എതൃത്ത പൂജ, പന്തീരടി പൂജ എന്നിവയ്ക്ക് ശേഷം വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരന്‍ മുല്ലക്കല്‍ ബാലകൃഷ്ണന്‍ തിടമ്പേറ്റി. എഴുന്നള്ളിപ്പിന് വിവിധ വാദ്യമേളങ്ങള്‍ അകമ്പടിയായി.