Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: മൂന്നാം ഉത്സവം എസ്.എന്‍.ഡി.പി യൂണിയന്‍ അഹസ്സായി ആഘോഷിക്കും
17/11/2021
വൈക്കത്തഷ്ടമി മൂന്നാം ഉത്സവം വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ അഹസ്സായി ആഘോഷിക്കുന്നതിന്റെ ഭാഗമായി നാലമ്പലത്തിനകത്ത് യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് അരി അളക്കുന്നു.

വൈക്കം: അഷ്ടമി ഉത്സവത്തിന്റെ മൂന്നാം ദിവസം വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ അഹസ്സായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച വൈകിട്ട് അഹസ്സിന് അരി അളന്നു. ദീപാരാധനയ്ക്കുശേഷം വൈക്കത്തപ്പന് പ്രത്യേക പൂജകള്‍ നടത്തിയ ശേഷം നാലമ്പലത്തിനകത്ത് യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് അരി അളന്നു. മൂന്നാം ഉത്സവം അഹസ്സായി ആഘോഷിക്കുന്നത് എസ്.എന്‍.ഡി.പി യൂണിയന്റെ പരമ്പരാഗതമായ ചടങ്ങാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ ലളിതമാക്കി. കലാമണ്ഡപത്തിലെ പരിപാടികളും മറ്റു പരിപാടികളും ഒഴിവാക്കിയിട്ടുണ്ട്. ഊട്ടുപുര മാളികയിലെ പ്രാതല്‍ സദ്യയും ഒഴിവാക്കി. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, കെ.വി പ്രസന്നന്‍, എസ് ജയന്‍, ബിജു കൂട്ടുങ്കല്‍, എം മധു, രാജേഷ് മോഹന്‍, പി.വി വിവേക്, വിജയപ്പന്‍ എന്നിവര്‍ പങ്കെടുത്തു.