Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊച്ചാലുംചുവട് ക്ഷേത്രത്തില്‍ ദീപം തെളിഞ്ഞു
17/11/2021
ദീപപ്രഭയില്‍ കൊച്ചാലുംചുവട് ഭഗവതി ക്ഷേത്രം.

വൈക്കം: കൊച്ചാലുംചുവട് ഭഗവതി ക്ഷേത്രത്തിലെ കെടാവിളക്കില്‍ ദീപം തെളിഞ്ഞു. ഇവിടെ അഷ്ടമി ദിവസം എഴുന്നള്ളുന്ന ഉദയനാപുരത്തപ്പന് അലങ്കാര പന്തല്‍ ഒരുക്കി നിറപറകള്‍ വച്ച് വരവേല്‍പ് നടത്തുന്നതും അന്നദാനവവും പതിവാണ്. കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഇവ ഒഴിവാക്കി. കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് ദീപാലങ്കാരവും ചടങ്ങായി വിളക്കുവയ്പും നടത്താന്‍ ശശിധരന്‍ പുന്നക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വൈക്കം ക്ഷേത്രത്തിലെ 5, 7, 11 ഉത്സവ ദിവസങ്ങളില്‍ വിശേഷാല്‍ പൂജകള്‍ ക്ഷേത്രത്തില്‍ നടത്തും. ജിബു കൊറ്റനാട്ട്, സുധാകരന്‍ കാലക്കല്‍, ഹരികുമാര്‍, രാജന്‍, അജികുമാര്‍, ചന്ദ്രശേഖരന്‍ നായര്‍ രമേശ് കുമാര്‍ കണ്ണന്‍, മനോജ്, പ്രസാദ്, പവിത്രന്‍, മധു, ജയന്‍ എന്നിവര്‍ പങ്കെടുത്തു. കൊച്ചാലുംചുവട് ക്ഷേത്രത്തില്‍ പുതിയതായി സമര്‍പ്പിച്ച ഓട്ട് വിളക്കില്‍ സെക്രട്ടറി ജിബു കൊറ്റനാട്ട് ദീപം തെളിയിച്ചു. അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് 26ന് ക്ഷേത്രം തന്ത്രി ഇണ്ടംതുരുത്തി മന നീലകണ്ഠന്‍ നമ്പൂതിരിയുടെ കാര്‍മികതത്വത്തില്‍ വിശേഷാല്‍ പൂജകളുണ്ടാകും.