Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ക്ഷേത്രത്തില്‍ പോലീസ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു
17/11/2021
അഷ്ടമിയോടനുബന്ധിച്ച് വൈക്കം ക്ഷേത്രത്തിനകത്ത് ആരംഭിച്ച പോലീസ് കണ്‍ട്രോള്‍ റൂം തന്ത്രി കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അഷ്ടമി ഉത്സവത്തോടനുബന്ധിച്ച്  വൈക്കം ക്ഷേത്രത്തിനകത്ത് പോലീസ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു. തന്ത്രി കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വൈക്കം ഡി.വൈ.എസ്.പി എ.ജെ തോമസ്, സി.ഐ കെ.എസ് കൃഷ്ണന്‍ പോറ്റി, തലയോലപറമ്പ്  എസ്.ഐ വിദ്യാ വേണുഗോപാല്‍, കണ്‍ട്രോള്‍ റൂം എസ്.ഐ വി.കെ ഷാജി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എം.ജി മധു, കൗണ്‍സിലര്‍മാരായ കെ.ബി ഗിരിജകുമാരി, രാധിക ശ്യം, ഉപദേശകസമിതി ഭാരവാഹികളായ ഷാജി വല്ലൂത്തറ, പി.പി സന്തോഷ്, ബി.ഐ പ്രദീപ് കുമാര്‍, എ ബാബു, എസ് അനന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഒന്‍പതാം ഉത്സവം വരെ  നൂറും, തുടര്‍ന്ന്  അഷ്ടമി വരെയുള്ള ദിവസങ്ങളില്‍ 350 പോലീസ് ഉദ്യോഗസ്ഥരുടെയും സേവനം ഉണ്ടായിരിക്കുമെന്ന് ഡി.വൈ.എസ്.പി അറിയിച്ചു.