Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റിട്ട. സൂപ്രണ്ടിന്റെ കാര്‍ഷികരംഗത്തെ പരീക്ഷണങ്ങള്‍ നാടിന് ആവേശമാകുന്നു.
05/04/2016
മൂവാററുപുഴയാറിന്റെ തീരത്ത് പച്ചക്കറി കൃഷി നടത്തുന്ന റിട്ട. പി.ഡബ്ല്യു.ഡി സൂപ്രണ്ട് ടി.എം അബൂബക്കര്‍

പൊതുമരാമത്ത് വകുപ്പിലെ തിരക്കിട്ട ജോലികള്‍ക്കുശേഷം വിശ്രമജീവിതം നയിക്കുന്ന റിട്ട. സൂപ്രണ്ടിന്റെ കാര്‍ഷികരംഗത്തെ പരീക്ഷണങ്ങള്‍ നാടിന് ആവേശമാകുന്നു. വെട്ടിക്കാട്ട്മുക്ക് കോളോത്ത് ടി.എം അബൂബക്കര്‍ മൂവാററുപുഴയാറിന്റെ തീരങ്ങളില്‍ നടത്തുന്ന പച്ചക്കറി കൃഷി നൂറുമേനിയുടെ നിറവിലാണ്. ജോലിയില്‍ നിന്ന് വിരമിച്ചശേഷം വീടിന്റെ ടെറസിലും സമീപത്തുള്ള മകളുടെ വീടിന്റെ ടെറസിലും പരീക്ഷണാടിസ്ഥാനത്തില്‍ പച്ചക്കറി കൃഷികള്‍ ആരംഭിച്ചു. വീട്ടാവശ്യങ്ങള്‍ക്കുവേണ്ടിയാണ് കൃഷി തുടങ്ങിയത്. എന്നാല്‍ വിളവ് ഏറിയതോടെ അബൂബക്കര്‍ ആവേശത്തിലായി. ഇതോടെ വെള്ളൂര്‍-വെട്ടിക്കാട്ട്മുക്ക് റോഡിലെ കോളോത്ത് പാലത്തിനുസമീപമുള്ള വഴിയരികിലും മൂവാറ്റുപുഴയാറിന്റെ തീരങ്ങളിലും കൃഷി തുടങ്ങി. ജൈവകൃഷിയാണ് പൂര്‍ണമായും ഇവിടെ നടക്കുന്നത്. ചാണകവും ഗോമൂത്രവും വേപ്പിന്‍ പിണ്ണാക്കും കടലപ്പിണ്ണാക്കുമാണ് കാര്‍ഷികവിളകള്‍ക്ക് വളമായി ഉപയോഗിക്കുന്നത്. പയര്‍, ചീര, പടവലം, മത്തന്‍, വെള്ളരിക്ക, പച്ചമുളക്, കോളിഫ്‌ളവര്‍, ക്യാബേജ്, വെണ്ട, തക്കാളി എന്നിവയാണ് കൃഷിയിടത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. അബൂബക്കറിന്റെ കൃഷിരീതിയില്‍ ആകൃഷ്ടരായി വെള്ളൂര്‍, തലയോലപ്പറമ്പ് പഞ്ചായത്തുകളില്‍ നിരവധി വീട്ടമ്മമാര്‍ ഉള്‍പ്പെടെ പച്ചക്കറി കൃഷികള്‍ ആരംഭിച്ചുകഴിഞ്ഞു. ഇവര്‍ക്കെല്ലാം പച്ചക്കറികളുടെ തൈകള്‍ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്ന പണികളും അബൂബക്കര്‍ ആരംഭിച്ചിട്ടുണ്ട്. തലയോലപ്പറമ്പ്, വെള്ളൂര്‍ പഞ്ചായത്തുകളെ പച്ചക്കറി കൃഷികളില്‍ സ്വയംപര്യാപ്തത കൈവരിപ്പിക്കുക എന്നതാണ് കൃഷിയിലൂടെ അബൂബക്കര്‍ ലക്ഷ്യമിടുന്നത്.